ആരും തിരിഞ്ഞു നോക്കാനില്ലാതെ അര്‍ബുധത്തിന് മുന്നില്‍ കീഴടങ്ങിയ എന്‍.എല്‍.ബാലകൃഷ്ണന്‍

By Farsana Jaleel.04 Feb, 2017

imran-azhar

 

ഫോട്ടോഗ്രാഫറായും സിനിമാ നടനായും അറിയപ്പെട്ടിരുന്ന എന്‍.എന്‍.ബാലകൃഷ്ണന്‍ മലയാളിക സിനിമയ്ക്കും മലയാളികള്‍ക്കും ഇന്ന് ഓര്‍മ്മ മാത്രമാണ്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങാന്‍ ഒരുുപാട് പ്രയാസപ്പെട്ടിരുന്നു. കയ്‌പ്പേറും അനുഭവങ്ങളായിരുന്നു പിന്നീടുള്ള ബാലകൃഷ്ണന്റെ ജീവിതം.

 

ക്യാന്‍സര്‍ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ എന്‍.എല്‍.ബാലകൃഷ്ണനെ സഹായിക്കാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. മൂന്ന് നേരത്തെ മരുന്നിനും ഭക്ഷണത്തിനുമായി ഈ മഹാനടന് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നു. അര്‍ബുധത്തോടു പൊരുതി ഒടുവില്‍ ബാലകൃഷ്ണന് മരണത്തിന് മുന്നില്‍ കീഴടങ്ങേണ്ടിവന്നു. അദ്ദേഹത്തിന്റെ അവസാന നാളുകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു.

 

ചെറുപ്പം മുതല്‍ക്കേ ഫോട്ടോഗ്രഫിയിലുള്ള കമ്പം അദ്ദേഹത്തെ സിനിമയിലെത്തിച്ചു. 1967ല്‍ കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്റ്റില്‍ ഫോട്ടോഗ്രാഫറായി സിനിമാരംഗത്തെത്തുന്നത്. ജോണ്‍ അബ്രഹാം, കെ.പി കുമാരന്‍, ലെനിന്‍ രാജേന്ദ്രന്‍, കെ.ജി ജോര്‍ജ്ജ്, പത്മരാജന്‍, ഭരതന്‍ തുടങ്ങീ സിനിമാ സംവിധായകരുടെ സിനിമയിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. 1968 മുതല്‍ 11 വര്‍ഷം കേരളകൗമുദിയില്‍ ന്യൂസ് ഫോട്ടോഗ്രാഫറായിരുന്നു.

 

71 വര്‍ഷത്തെ ജീവിതത്തിനിടയില്‍ അദ്ദേഹം സിനിമയ്ക്ക് സമ്മാനിച്ചത് 47 വര്‍ഷങ്ങളായിരുന്നു. ഇക്കാലയളവില്‍ 123 സിനികളില്‍ അദ്ദേഹം വേഷമിട്ടു. 1986 ല്‍ രാജീവ് അഞ്ചലിന്റെ അമ്മാനം കിളി എന്ന സിനിമയിലൂടെയാണ് ബാലകൃഷ്ണന്‍ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. ശേഷം അദ്ദേഹത്തെ തേടിയെത്തിയത് നിരവധി ചിത്രങ്ങളായിരുന്നു. ജോക്കര്‍, ഓര്‍ക്കാപ്പുറത്ത്, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, പട്ടണപ്രവേശം തുടങ്ങീ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. 2013 ല്‍ പുറത്തിറങ്ങിയ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ആയിരുന്നു അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം

.

2012ല്‍ കേരള ഫിലിംക്രിട്ടിക് അസോസിയേഷന്റെ ചലചിത്രപ്രതിഭ പുരസ്‌കാരം, 2014ല്‍ കേരള ലളിതകലാ അക്കാദമിയുടെ പ്രത്യേക പുരസ്‌കാരം എന്നിവയും അദ്ദേഹം സ്വന്തമാക്കി. 1943 ല്‍ തിരുവനന്തപുരം പൗഡീക്കോണത്ത് ജനിച്ച അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞത് 2014 ഡിസംബര്‍ 25നായിരുന്നു.

OTHER SECTIONS