By santhisenanhs.30 04 2022
ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിത കഥ പറയുന്ന ചിത്രം സബാഷ് മിതുവിന്റെ റിലീസ് പ്രഖ്യാപിച്ചു. ജൂലായ് 15ന് ചിത്രം തിയേറ്ററുകളില്‍ എത്തും. തപ്സി പന്നുവാണ് മിതാലിയുടെ വേഷത്തില്‍ എത്തുന്നത്. തപ്സി തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രിയ ആവേനാണ്. തപ്സിക്കൊപ്പം വിജയ് റാസും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. വിജയ് റാസ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. അമിത് ത്രിവേദിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സിര്‍ഷ റേ ചിത്രത്തിനായി ക്യാമററ ചലിപ്പിക്കുന്നു.
വനിതാ ഏകദിന ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനാണ് മിതാലി രാജ്. രാജ്യാന്തര ക്രിക്കറ്റില്‍ താരത്തിന് നിരവധി റെക്കോര്‍ഡുകള്‍ ഉണ്ട്. ഏകദിനത്തില്‍ 7000 റണ്ണുകള്‍ നേടിയ ഏക വനിതാ ക്രിക്കറ്റ് താരം, ഏകദിനത്തില്‍ തുടര്‍ച്ചയായി ഏഴ് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ താരം എന്നിങ്ങനെ പോകുന്നു മിതാലിയുടെ റെക്കോര്‍ഡുകള്‍.