By online desk .24 11 2020
സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചിത്രം.മോഹൻലാലിനൊപ്പം വമ്പൻ താരനിരയും ചിത്രത്തിൽ ഒന്നിക്കുന്നുണ്ട്. ഈ വർഷം മാർച്ച് 19ന് പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് മാർച്ച് 26ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. പക്ഷേ കോറോണ പടർന്നു പിടിച്ചുതോടെ തീയേറ്ററുകൾ അടച്ച അവസ്ഥയിൽ ചിത്രത്തിൻ്റെ റിലീസ് വീണ്ടും നീട്ടിവയ്ക്കേണ്ടി വന്നു.
ഇപ്പോഴിതാ ചിത്രത്തിൻ്റെ ട്രെയിലറാണ് പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. ഇരുപത് മില്യണിലേറെ കാഴ്ചക്കാരെയാണ് ഇതിനോടകം ചിത്രത്തിൻ്റെ ട്രെയിലർ നേടിയിരിക്കുന്നത്. അഞ്ച് ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഈ ഭാഷകളിലെ ട്രെയിലറുകളുടെ കാഴ്ചക്കാരുടെ എണ്ണമാണ് ഇരുപത് മില്യണിലേറെ വരുന്നത്. നിലവിൽ കേരളത്തിലെ തിയേറ്ററുകൾ തുറന്നാലും മരക്കാർ ഉടൻ റിലീസ് ചെയ്യാനാവില്ലെന്ന് ചിത്രത്തിൻറെ നിർമ്മാതാവായ ആൻറണി പെരുമ്പാവൂർ മുൻപേ വ്യക്തമാക്കിയിരുന്നു.
ആശിർവാദ് സിനിമാസിൻറെ ബാനറിൽ ഒരുക്കുന്ന ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്. നൂറ് കോടി രൂപയിലേറെലധികം ചെലവിട്ട് നിർമ്മിച്ച ചിത്രമാണ് ഇതുവരെയുള്ളതിൽ വച്ച് മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ചിത്രത്തിൻ്റെ സഹനിർമാതാക്കൾ കോൺഫിഡൻ്റ് ഗ്രൂപ്പും മൂൺഷോട്ട് എൻ്റർടെയ്ൻമെൻ്റുമാണ്.