മോഹന്‍ലാല്‍ ഇല്ലാത്ത ലൂസിഫര്‍ ചിത്രം പുറത്തുവിട്ട് മോഹന്‍ലാല്‍

By Farsana Jaleel.07 Dec, 2017

imran-azhar

ഏറെ നാളായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂറിന്റെ നിര്‍മ്മാണത്തില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രമാണ് ലൂസിഫര്‍. പൃഥ്വി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം അണിയറിയില്‍ പുരോഗമിക്കുകയാണ്. ഇതിന്റെ സൂചനയായി പുതിയ ചിത്രം പുറത്തുവിട്ടിരിക്കുകയാണ്.

 

പൃഥ്വിയും മുരളി ഗോപിയും ആന്റണി പെരുമ്പാറും ഒന്നിച്ചുള്ള ചിത്രം മോഹന്‍ലാലാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ട ചിത്രത്തില്‍ മോഹന്‍ലാല്‍ ഇല്ലെന്നുള്ളതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടോ ഇല്ലയോ എന്നതില്‍ ആരാധകര്‍ അക്ഷമരായി. അതേസമയം മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രം പുറത്തുവിട്ടതിലൂടെ ചിത്രത്തില്‍ മോഹന്‍ലാലും ഉണ്ടെന്ന സൂചന നല്‍കുന്നു എന്ന ആശ്വാസമാണ് ആരാധകര്‍ക്ക്.

 

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി ചിത്രമൊരുക്കുന്നു എന്ന വാര്‍ത്തയോട് നല്ല പ്രതികരണമായിരുന്നു തുടക്കം മുല്‍ക്കെ ലഭിച്ചിരുന്നത്. പുറത്തിറങ്ങും മുമ്പേ വാര്‍ത്തകളില്‍ ഇടംപിടിച്ച ലൂസിഫര്‍ എന്നും വാര്‍ത്താകളില്‍ ഇടംപിടിച്ചിരിന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രമല്ല ഒരു പക്ഷേ പൃഥ്വിയും നായകനായേക്കാം. ഇക്കാര്യം പൃഥ്വി തന്നെയാണ് മുമ്പൊരിക്കല്‍ വെളിപ്പെടുത്തിയത്.

 

മോഹന്‍ലാലും പൃഥ്വിയും മുരളി ഗോപിയും ആന്റണി പെരുമ്പവൂറും ലൂസിഫര്‍ വിശേഷങ്ങള്‍ പങ്കു വെച്ചിരുന്നു. തനിക്കൊരു ഡൈയറക്ടോറിയല്‍ ടച്ച് ഉണ്ടെന്നും ഭാവിയില്‍ താനൊരു സിനിമയെടുക്കുമെന്നും പൃഥ്വി തന്നോട് പണ്ടേ പറഞ്ഞിരിന്നതായി മോഹന്‍ലാല്‍ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. പൃഥ്വിയുടെ ആദ്യ ചിത്രത്തില്‍ തന്നെ തിരഞ്ഞെടുത്തില്‍ വലിയ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

 

വേണുനാഗവള്ളി, നെടുമുടിവേണു ഇവരൊക്കെ ആക്ടേഴ്‌സ് ആയ ശേഷം സംവിധായകരായവരാണെന്നും ഇവരുടെ ഒക്കെ ചിത്രത്തില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ ഒരു പക്ഷേ ഇന്ത്യയില്‍ തന്നെ ആദ്യമായാകാം ഒരു യംഗ് ജനറേഷനില്‍ നിന്നൊരു ആക്ടര്‍ ഒരു സീനിയര്‍ ആക്ടറെ വെച്ച് സിനിമ ചെയ്യുന്നതും ലാല്‍ പറഞ്ഞു. എപ്പോഴും ആദ്യം നടക്കുന്ന കാര്യത്തിന് എക്‌സൈറ്റ്‌മെന്റുണ്ടാകുമെന്നും പൃഥ്വിയും മുരളിയും ആന്റണിയും പറഞ്ഞ അതേ എക്‌സൈറ്റ്‌മെന്റ് തനിക്കുമുണ്ടെന്നും നല്ലൊരു ചിത്രം കൊണ്ട് വരിക എന്നത് അവരുടെ ഉത്തരവാദിത്വമാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

 

തന്നേക്കാള്‍ വളരെ നന്നായി അഭിനയിക്കാന്‍ അറിയാവുന്ന ഒരാളെയാണ് കേന്ദ്രകഥാപാത്രമായി അഭിനയിക്കാന്‍ കിട്ടിയിട്ടുള്ളതെന്നും അതിനാല്‍ അഭിനയിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും പൃഥ്വി മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. ചിത്രത്തിന്റെ സ്‌ക്രപ്റ്റ് ഇതുവരെയും പുറത്തുവിട്ടിട്ടില്ലെന്നും ഓരോ സീനും എന്തൊക്കെയാണെന്നുള്ള സ്റ്റേജിലേയ്ക്ക് താനും മുരളിയും ഇതുവരെയും എത്തിയിട്ടില്ലെന്നും പൃഥ്വി പറഞ്ഞിരുന്നു. സ്‌ക്രിപ്റ്റ് എത്തിക്കഴിയുമ്പോഴാണ് കാസ്റ്റിംഗിനെ കുറിച്ച് ആലോചിക്കുകയെന്നും ഇപ്പോള്‍ ചില പ്രധാന കഥാപാത്രങ്ങളും ചില മുഖങ്ങളും മാത്രമെ ഉള്ളൂവെന്നും എന്നാല്‍ നിഷ്പക്ഷമായി കാസ്റ്റ് ചെയ്യുമ്പോള്‍ ഇതിലൊരു കഥാപാത്രം അഭിനയിക്കേണ്ടത് പൃഥ്വിരാജാണെന്ന് തോന്നിയാല്‍ ഒരുപക്ഷേ താന്‍ അഭിനയിച്ചേയ്ക്കുമെന്നും പൃഥ്വി പറഞ്ഞിരുന്നു.

 

ചിത്രം പറയുന്നത് കേരളത്തിന്റെ മാത്രം കഥയാണെന്നും ചിത്രത്തിന്റെ ക്വാളിറ്റിയെ നിര്‍ണയിക്കുന്നത് ബജറ്റ് ആയിരിക്കില്ലെന്നും പൃഥ്വിയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂറും വ്യക്തമാക്കി. മോഹന്‍ലാലിനെ നായകനാക്കി സിനിമ എഴുതുകയെന്നത് തന്റെ മഹാഭാഗ്യമായാണ് കാണുന്നതെന്നും ലൂസിഫറിലൂടെ തന്റെ ഏറ്റവും വലിയ സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്നും ഇത് തന്റെ വലിയ ഉത്തരവാദിത്വമായി ഏറ്റെടുത്തിരിക്കുകയാണെന്നും മുരളി ഗോപിയും പറഞ്ഞിരുന്നു.

loading...

OTHER SECTIONS