പട്ടിണി കിടക്കും ഞാന്‍ ഒടിയന്‍ ആകും: മോഹന്‍ലാല്‍

By Farsana Jaleel.13 Sep, 2017

imran-azhar

മോഹന്‍ലാലിനെ നായകനാക്കി വി.എ.ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഒടിയന്‍. ഒടിയന് വേണ്ടി താന്‍ പട്ടിണി കിടക്കുമെന്ന് മോഹന്‍ലാല്‍. മോഹന്‍ലാലിനെ നേരിട്ട് കണ്ടാല്‍ പ്രേക്ഷകര്‍ മോഹന്‍ലാലിനോടു മനസ്സില്‍ സൂക്ഷിച്ചു വെച്ചിരുന്ന ചോദ്യങ്ങള്‍ക്ക് ഒരു പരിപാടിയില്‍ മറുപടി നല്‍കുകയായിരുന്നു മോഹന്‍ലാല്‍. ഒടിയന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെ കുറിച്ചും അദ്ദേഹം പ്രേക്ഷകരോടു പങ്കുവെച്ചു.

 

ഒടിയന്‍ രണ്ട് കാലഘട്ടത്തില്‍ നടക്കുന്ന ചിത്രമാണെന്നും പ്രസന്റിലും 10, 30 വര്‍ഷം പുറകോട്ടുമുള്ള കാലഘട്ടമാണെന്നും താരം പറയുന്നു. 30 വര്‍ഷം നമ്മള്‍ എങ്ങനെ മാറ്റാം അങ്ങനെ പറഞ്ഞാല്‍ ഓരോ വര്‍ഷം കൂടുന്തോറും ഒരാള്‍ ശരീരം വണ്ണം വെച്ച് പോവുകയാണെങ്കില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ആ ശരീരം വളരെ കുറയുകയും ആ ഒരു ചെറുപ്പത്തില്‍ അദ്ദേഹം എങ്ങനെ ഉണ്ടായിരുന്നു എന്നുള്ളതിന്റെ ഒരു കണ്‍സെപ്റ്റും ഞങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ലാല്‍ വ്യക്തമാക്കി. അതുകൊണ്ട് തീര്‍ച്ചയായും ആ സമയത്ത് പട്ടിണി കിടന്നെങ്കിലും അങ്ങനെ ആക്കിയെടുക്കുമെന്നും താരം വ്യക്തമാക്കി.

 

മാണിക്കന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യരാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത്. പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ആന്റണി പെരുമ്പാവൂറാണ് നിര്‍മ്മാണം. മാധ്യമപ്രവര്‍ത്തകനും ദേശീയ പുരസ്‌കാര ജേതാവുമായ ഹരി കൃഷ്ണനാണ് തിരക്കഥ. പീറ്റര്‍ ഹെയ്‌നാണ് ആക്ഷനും കൊറിയോഗ്രാഫിയും നിര്‍വ്വഹിക്കുക. പുലിമുരുകന്‍ ഛായാഗ്രാഹകനാണ് ഒടിയന് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. എം.ജയചന്ദ്രനാണ് സംഗീതം. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. പാലക്കാടും വാരണാസിയുമാണ് ലൊക്കേഷന്‍.

OTHER SECTIONS