സുചിത്രയെയും ആന്റണിയെയും ഒന്നിച്ചാണ് കിട്ടിയത്; പക്ഷേ ഭാര്യയെക്കാള്‍ സ്‌നേഹം ആന്റണിയോട്, അതില്‍ അവള്‍ക്ക് അസൂയയുണ്ട്: മോഹന്‍ലാല്‍

By Farsana Jaleel.13 Oct, 2017

imran-azhar

 

ആന്റണി പെരുമ്പാവൂറിനെ കുറിച്ച് മോഹന്‍ലാല്‍. ഭാര്യ സുചിത്രയെക്കാള്‍ സ്‌ന്ഹം ആന്റണി പെരുമ്പാവൂറിനോടാണെന്ന് മോഹന്‍ലാല്‍. മൂന്നാംമുറയുടെ ഷൂട്ടിംഗിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ആന്റണിയെ വിളിപ്പിച്ചത് താനല്ല, ദൈവം തന്നെ കൊണ്ട് ആന്റണിയെ വിളിപ്പിക്കുകയായിരുന്നെന്ന് മോഹന്‍ലാല്‍.

 

എന്റെ കല്യാണം കഴിഞ്ഞിട്ട് 29 വര്‍ഷമായി. ഭാര്യയെയും ആന്റണിയെയും എനിക്ക് ഒന്നിച്ചാണ് കിട്ടിയത്. എനിക്ക് അവരേക്കാള്‍ സ്‌നേഹം ആന്റണിയോടാണെന്ന് ഒരുപക്ഷേ ഭാര്യയ്ക്ക് തോന്നിയിട്ടുണ്ടാകും. അവര്‍ക്കതില്‍ അസൂയയുണ്ട്. കാരണം കൂടുതല്‍ സമയവും ഞാന്‍ ആന്റണിയുടെ കൂടെയാണ് സഞ്ചരിക്കുന്നതും കഴിയുന്നതുമെല്ലാം.

 

ഇപ്പോള്‍ ഞാന്‍ ധൈര്യമായി പറയുന്നു എന്റെ സിനിമാ കരിയറിലെ എല്ലാ ഉയര്‍ച്ചയുടെയും എന്റെ എല്ലാ നന്മയുടെയും പിറകില്‍ ആന്റണി പെരുമ്പാവൂര്‍ എന്നൊരു വ്യക്തിയുണ്ട്. അത് സത്യമാണ്. ആ സത്യത്തെ ഞാന്‍ മാനിക്കുന്നു. എന്റെ അവസാന ശ്വാസം വരെ ആന്റണി കൂടെയുണ്ടാകും എന്നാണ് എന്റെ വിശ്വാസം.

OTHER SECTIONS