By santhisenanhs.22 05 2022
മോഹലാലിനെ നായകനാക്കി സിനിമ ചെയ്യാൻ ധ്യാൻ ശ്രീനിവാസൻ. ബാറോസിന്റെ തിരക്ക് കഴിഞ്ഞ് കഥ പറയാനാണ് തീരുമാനമെന്നും വ്യക്തമാക്കി ധ്യാൻ ശ്രീനിവാസൻ. അഭിനേതാവായും, സംവിധായകനായും മലയാള സിനിമയിൽ ചുവടുറപ്പിച്ച താരമാണ് ധ്യാൻ ശ്രീനിവാസൻ.
നടൻ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹത്തിന് യോജിച്ച ഒരു കഥ തയ്യാറാക്കിയിട്ടുണ്ടെന്നും ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി.
ലാലേട്ടൻ ഇപ്പോൾ തന്റെ ആദ്യ സംവിധാന സംരംഭമായ ബാറോസിന്റെ തിരക്കിലായതു കൊണ്ട്, അദ്ദേഹത്തിന്റെ തിരക്കുകൾ കഴിഞ്ഞ്, അദ്ദേഹത്തെ പോയിക്കണ്ട് കഥ പറയാനിരിക്കുകയാണ് താനെന്നും തന്റെ ഏറ്റവും പുതിയ ചിത്രമായ ഉടലിന്റെ പ്രേമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ധ്യാൻ വ്യക്തമാക്കി.