അത്യാഡംബര എംപിവി വെല്‍ഫയർ സ്വന്തമാക്കി മോഹൻലാൽ

By online desk.02 03 2020

imran-azhar

 


കൊച്ചി: മോഹൻലാലിന്റെ യാത്ര ഇനി ടൊയോട്ടയുടെ അത്യാഡംബര കാറായ എംപിവി വെല്‍ഫയറിനൊപ്പം. ടൊയോട്ടയുടെ എംപിവി വെല്‍ഫയർ സ്വന്തമാക്കിയിരിക്കുകയാണ് ലാലേട്ടൻ. ഫെബ്രുവരി 26ന് ഇന്ത്യൻ വിപണിയിലെത്തിയ ആഡംബര സൗകര്യങ്ങളുള്ള വെൽഫയർ ദിവസങ്ങൾക്കകം തന്നെ സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ.

 

കൊച്ചിയിലെ ടൊയോട്ട ഡീലർഷിപ്പിൽ നിന്നാണ് മോഹൻലാൽ വെൽഫയർ വാങ്ങിയത്. ഒരു വേരിയന്റില്‍ മാത്രം ലഭിക്കുന്ന ഈ കാറിന്റെ കേരള എക്‌സ്‌ഷോറൂം വില 79.99 ലക്ഷം രൂപയാണ്. കാറിനൊപ്പമുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.

 

 

OTHER SECTIONS