ആയര്‍വേദ ചികിത്സയ്ക്ക് ശേഷം മോഹന്‍ലാല്‍ തിരിച്ചെത്തുന്നു

By Farsana Jaleel.02 Mar, 2017

imran-azhar

 

21 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തിരിച്ചെത്തുന്നു. കഴിഞ്ഞ 21 ദിവസങ്ങള്‍ മോഹന്‍ലാല്‍ പൂമുള്ളിമനയില്‍ ആയുര്‍വേദ ചികിത്സയിലായിരുന്നു. മേജര്‍ രവിയുടെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു മോഹന്‍ലാല്‍ ആയുര്‍വേദ ചികിത്സയ്‌ക്കെത്തിയത്.

 

ചികിത്സ കഴിഞ്ഞ് മോഹന്‍ലാല്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് ലാലിന്റെ കംപ്ലീറ്റ് ആക്ടര്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ്. താന്‍ ആയുര്‍വേദ ചികിത്സ കഴിഞ്ഞ് മടങ്ങിയത്തെിയതും പുതിയ ചിത്രത്തിനു വേണ്ടിയായിരുന്നു ആയുര്‍വേദ ചികിത്സ എടുത്തതെന്നും മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഏവരേയും അറിയിച്ചു.

 

താരത്തിന്റെ തടി കുറയ്ക്കുന്നതിനായാണ് ലാല്‍ 21 ദിവസം നീണ്ട ആയുര്‍വേദ ചികിത്സയെടുത്തത്. ബി.ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിനായാണ് മോഹന്‍ലാല്‍ തടി കുുറയ്ക്കാന്‍ തീരുമാനിക്കുന്നതും ആയുര്‍വേദ ചികിത്സയെടുത്തതും. ചിത്രത്തില്‍ മെലിഞ്ഞ ശരീര പ്രകൃതിയുള്ള കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കേണ്ടത്. സര്‍വ്വീസില്‍ നിന്ന് വോളന്ററി റിട്ടയര്‍മെന്റ് വാങ്ങിയ ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍ ലാലിന്റേത്.

 

മിസ്റ്റര്‍ ഫ്രോഡിന് ശേഷം ബി.ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. ഇതുവരെയും പേരിടാത്ത ചിത്രത്തിന്റെ നിര്‍മ്മാണം റോക്ക് ലൈന്‍ വെങ്കിടേഷാണ്. ചിത്രത്തിന്റെ പൂജ ഇന്ന് തിരുവനന്തപുരത്ത് വെച്ച് നടക്കും. ഇതിനായി മോഹന്‍ലാലും മറ്റു താരങ്ങളും തലസ്ഥാന നഗരിയിലെത്തും. മോഹന്‍ലാലിനെ കൂടാതെ തമിഴ് നടന്‍ വിശാല്‍, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും ചിത്രത്തിന്റെ പൂജയില്‍ പങ്കുചേരും. നാളെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഞ്ചാം തീയതി ജോയിന്‍ ചെയ്യുമെന്നും അറിയിച്ചു.

OTHER SECTIONS