യുവനടി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

By SM.30 09 2022

imran-azhar

 


നടിയും മോഡലുമായ ആകാന്‍ഷ മോഹന്‍ ഹോട്ടല്‍ മുറിയില്‍ നിലയില്‍. മുംബൈ അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടലിലാണ് സംഭവം.

 

കഴിഞ്ഞ ദിവസം രാത്രിയാണ് ഹോട്ടലില്‍ നടി മുറിയെടുത്തത്. പിറ്റേദിവസം രാവിലെ മുറിയില്‍ നിന്നും പുറത്തുവരാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് എഴുതിയ ഒരു കുറിപ്പ് മുറിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

പരസ്യ ചിത്രങ്ങളിലും മോഡലിംഗ് രംഗത്തും സജീവമായിരുന്നു ആകാന്‍ഷ മോഹന്‍. ഈ മാസം പുറത്തിറങ്ങിയ സിയ എന്ന ബോളിവുഡ് ചിത്രത്തില്‍ ആകാന്‍ഷ വേഷമിട്ടിരുന്നു.

 

OTHER SECTIONS