കോവിഡിനിടയിൽ ചുറ്റിക്കറക്കം; ടൈഗര്‍ ഷ്‌റോഫിനും ദിഷ പഠാണിക്കുമെതിരേ പോലീസ് കേസ്

By Aswany mohan k.03 06 2021

imran-azharമുംബൈ: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കറങ്ങി നടന്നതിന് നടന്‍ ടൈഗര്‍ ഷ്‌റോഫ്, ദിഷ പഠാണി എന്നിവര്‍ക്കെതിരേ കേസെടുത്ത് മുംബൈ പോലീസ്. കോവിഡ് രണ്ടാം തരംഗം കുറഞ്ഞെങ്കിലും മുബൈയിൽ സ്ഥിതി ഇപ്പോഴും മോശമാണ്.

 

ബാന്ദ്ര ബസ് സ്റ്റാന്റിന് സമീപമാണ് ഇരുവരും വൈകുന്നേരം കറങ്ങിനടന്നത്. കോവിഡ് സാഹചര്യത്തില്‍ ഉച്ച തിരിഞ്ഞ് ഇവിടെ സഞ്ചരിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

ഇരുവരും അത് ലംഘിച്ചുവെന്നാണ് പോലീസ് പറയുന്നത്. മുംബൈ പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ താരങ്ങളുടെ പേര് പരാമര്‍ശിക്കാതെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

 

 

 

OTHER SECTIONS