ദിലീപിനെ പിന്തുണച്ച് അടൂരും സക്കറിയയും: ഹീനകൃത്യം മറയ്ക്കുവാനുളള ശ്രമമെന്ന് എന്‍ എസ് മാധവന്‍

By Subha Lekshmi B R.17 Jul, 2017

imran-azhar

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനേയും എഴുത്തുകാരന്‍ സക്കറിയയേയും വിമര്‍ശിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ രംഗത്ത്.

 

ഐസ്ക്രീം, സോളാര്‍ തുടങ്ങി വന്പന്‍മാര്‍ സംശയിക്കപ്പെട്ട കേസുകളില്‍ കണ്ട ജനരോഷവും പരദുഃഖ ഹര്‍ഷവും മാത്രമെ ദിലീപിന്‍റെ കാര്യത്തിലും ഉണ്ടായിട്ടുള്ളുവെന്ന് എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തു.അസ്വാഭാവികമായിട്ടുള്ളത് കഴിഞ്ഞ രണ്ടു ദിവസമായി ശിക്ഷിക്കുന്നത് വരെ ദിലീപ് കുറ്റക്കാരനല്ള എന്ന എസ്എംഎസിലും പുറത്തും നടക്കുന്ന ശക്തമായ പ്രചരണമാണ്. ആര്‍ക്കാണിത് അറിയാത്തത്?ഇപ്പോള്‍ ഈ ന്യായബോധം ഉണരുന്നത് പ്രതിയെ സഹായിക്കാനും ഹീനകൃത്യം മറപ്പിക്കുവാനുമുള്ള ശ്രമത്തിന്‍റെ ഭാഗമാക്കുകയേയുള്ളൂവെന്നും എന്‍.എസ് കുറിച്ചു.

 

അടൂരിന്‍റെയും സക്കറിയയുടേയും ചിത്രത്തിനൊപ്പം ദൈവം അകറ്റിയവരെ ദിലീപ് കൂട്ടിയോജിപ്പിച്ചു~എന്ന തലക്കെട്ടോടെ എന്‍.മാധവന്‍കുട്ടിയുടെ ട്വീറ്റിനും എന്‍.എസ് മാധവന്‍ പരിഹാസരൂപേണ മറുപടി നല്‍കിയിട്ടുണ്ട്.


താനറിയുന്ന ദിലീപ് ദുഷ്ടനോ അധോലോക നായകനോ അല്ളെന്ന് അടൂര്‍ പ്രതികരിച്ചിരുന്നു. ദിലീപ് കുറ്റക്കാരനോ നിരപരാധിയോ എന്ന് വിധി പ്രസ്താവിക്കാന്‍ ഞാന്‍ ആളല്ള. അത് കോടതിയാണ് ചെയ്യേണ്ടത്. ഇപ്പോള്‍ ദിലീപിനെ ശിക്ഷിക്കുന്നത് മാധ്യമങ്ങളാണ്. സത്യം തെളിയുംവരെ മാധ്യമങ്ങള്‍ ക്ഷമ കാണിക്കണമെന്നും അടൂര്‍ പറഞ്ഞിരുന്നു.

 


ദിലീപിനെതിരെയുള്ള മാധ്യമവിചാരണ സാമാന്യനീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വിരുദ്ധമാണെന്നായിരുന്നു എഴുത്തുകാരന്‍ സക്കറിയയുടെ വാദം.

OTHER SECTIONS