നഗ്ന ഫോട്ടോഷൂട്ട്: നടന്‍ രണ്‍വീര്‍ സിംഗിനായി വസ്ത്രശേഖരണം

By SM.26 07 2022

imran-azhar

 

പേപ്പര്‍ മാഗസിന് വേണ്ടി നഗ്ന ഫോട്ടോഷൂട്ട് നടത്തിയ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിനായി വസ്ത്ര ശേഖരണം. മധ്യപ്രദേശിലെ നേകി കി ദീവാര്‍ എന്ന സന്നദ്ധ സംഘടനയാണ് നടനായി വസ്ത്രശേഖരണത്തിന് തുടക്കമിട്ടിരിക്കുന്നത്.

 

ഒരു പ്രത്യേക പെട്ടി സ്ഥാപിച്ച് അതില്‍ വസ്ത്രം ശേഖരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നഗ്ന ഫോട്ടോഷൂട്ടിലെ നടന്റെ ഒരു ചിത്രം സഹിതമാണ് പെട്ടി സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്തു നിന്ന് മാനസിക മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഇന്‍ഡോര്‍ തീരുമാനിച്ചെന്നുള്ള ബാനറും സ്ഥാപിച്ചിട്ടുണ്ട്.

 

നിരവധി ആരാധകരുള്ള ഒരു യൂത്ത് ഐക്കണാണ് രണ്‍വീര്‍ എന്നും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ട് വില കുറഞ്ഞ ജനപ്രീതിയെ കാണിക്കുന്നതായി സമരക്കാര്‍ പറഞ്ഞു. ഇന്നത്തെ യുവാക്കളെ സ്വാധീനിച്ചേക്കാമെന്നും ഇത്തരം പ്രവൃത്തികള്‍ കുറയ്ക്കണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

 

താരത്തിന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. താരത്തെ അഭിനന്ദിച്ചും വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് മുംബൈ പോലീസില്‍ രണ്‍വീറിനെതിരെ കേസും ഫയല്‍ ചെയ്തിട്ടുണ്ട്.

OTHER SECTIONS