ദേശീയ സിനിമാ ദിനം: തിയേറ്ററുകളില്‍ 75 രൂപയ്ക്ക് സിനിമ കാണാന്‍ അവസരം

By SM.22 09 2022

imran-azhar

 


തിരുവനന്തപുരം: ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ 23ന് രാജ്യത്തെ 4000 തിയേറ്ററുകളില്‍ 75 രൂപ ടിക്കറ്റ് നിരക്കില്‍ സിനിമ കാണാന്‍ അവസരം.

 

പ്രീസെയില്‍സിന് അഭൂതപൂര്‍വ്വമായ പ്രതികരണമാണെന്നും ഈ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിയേറ്ററില്‍ എത്തുന്ന ദിനമായി സെപ്തംബര്‍ 23 മാറുമെന്നും മള്‍ട്ടിപ്ലക്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രസ്താവന ഇറക്കി. പിവിആര്‍, സിനിപോളിസ്, കാര്‍ണിവല്‍, മിരാജ്, സിറ്റിപ്രൈഡ്, ഏഷ്യ, മുക്ത എ2, ഇനോക്‌സ്, മൂവി ടൈം, വേവ്, എം2കെ, ഡിലൈറ്റ് തുടങ്ങിയ മള്‍ട്ടിപ്ലക്‌സുകള്‍ ദേശീയ സിനിമാ ദിനത്തിന്റെ ഭാഗമായി പങ്കുചേരും.

 

അതേസമയം സംസ്ഥാന നിയന്ത്രണങ്ങള്‍ മൂലം കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളില്‍ ദേശീയ സിനിമാ ദിനത്തില്‍ തിയേറ്ററുകള്‍ക്ക് പങ്കെടുക്കാനാവില്ല. പകരം പ്രത്യേക ഓഫറുകള്‍ നല്‍കും.

OTHER SECTIONS