കാത്തിരിപ്പുകൾക്ക് വിരാമം; നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ല്‍, ടീസർ എത്തി

By santhisenanhs.25 09 2022

imran-azhar

 

ഗൗതം മേനോൻ ഒരുക്കുന്ന നയൻതാരയുടെ ഡോക്യുമെന്ററി നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ല്‍ ടീസർ നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തു .അവരോടുള്ള സ്നേഹത്തിന് അതിരുകളില്ല, നിശബ്ദമായി തലകുനിച്ചുകൊണ്ട് ആദരവർപ്പിക്കുക എന്നതാണ് ഞങ്ങൾ ചെയ്യുന്നത്. തീയും തീവ്രതയും അതിനിടയിൽ നിൽക്കുന്ന എല്ലാം: നയൻതാര എന്ന് കുറിച്ചുകൊണ്ടാണ് നെറ്റ്ഫ്ലിക്സ് ടീസർ പങ്കുവെച്ചത്.

 

നയൻതാരയെ കുറിച്ചുള്ള വിഘ്നേഷിന്റെ വാക്കുകളും പ്രണയത്തെ കുറിച്ചും കരിയറിനെ കുറിച്ചു നയൻതാര പറയുന്നതും ടീസറിൽ കാണാം. ഒരു മിനിറ്റുള്ള ടീസർ പുറത്തിറങ്ങി ഏതാനും മിനിറ്റിനുള്ളിൽ തന്നെ നിരവധി പേരാണ് കണ്ടിരിക്കുന്നത്. ഡോക്യുമെന്ററിക്കായി കാത്തിരിക്കുന്നു എന്നാണ് പ്രേക്ഷക പ്രതികരണം.

 

നയൻതാര: ബിയോണ്ട് ദി ഫെയറിടേയ്ൽ വെറും വിവാഹ വീഡിയോ അല്ല, നയൻതാരയെ കുറിച്ചുള്ള ഡോക്യുമെന്ററിയാണ് എന്ന് കഴിഞ്ഞ ദിവസം ഗൗതം മേനോൻ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. നയൻതാരയുടെ ബാല്യകാല ഓർമ്മകളും ചിത്രങ്ങളും പങ്കുവെയ്ക്കുന്നതാണ്. ഒപ്പം സിനിമ മേഖലയിലേക്കുള്ള നയൻസിന്റെ യാത്രകളും വിവാഹത്തിന്റെ നിമിഷങ്ങളും പങ്കുവെയ്ക്കുന്നുണ്ട്, എന്ന് ഗൗതം മേനോൻ പറഞ്ഞിരുന്നു.

 

നീണ്ട ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം ജൂൺ ഒമ്പതിന് മഹാബലിപുരത്ത് വച്ചായിരുന്നു നയൻതാര-വിഘ്നേഷ് വിവാഹം നടന്നത്. വിവാഹത്തിന്റെ വീഡിയോയ്ക്കായി കാത്തിരിക്കുകയാണ് നയൻതാര ഫാൻസ്. ആരാധകർ കാത്തിരുന്ന മുഹൂർത്തമായിരുന്നു, നയൻതാര-വിഘ്നേഷ് വിവാഹം. താരത്തിന്റെ വിവാഹ വേഷം സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു. ചുവപ്പ് സാരിയും മരതക ആഭരണങ്ങളും അണിഞ്ഞള്ള നയൻസിന്റെ ലുക്ക് അതേപടി അനുകരിച്ച് നിരവധിപേരാണ് സമൂഹ മാധ്യമങ്ങളിൽ എത്തിയത്.

OTHER SECTIONS