നയന്‍താരയ്ക്ക് 14 വയസ്സ്....ആശംസകള്‍ നേര്‍ന്ന് വിഘ്നേഷ്

By subhalekshmi B R.26 Dec, 2017

imran-azhar

പതിനാലു വയസ്സോ ബാക്കിയെവിടെ പോയി? എന്നു ചോദിക്കാന്‍ വരട്ടെ... ശരിക്കും നയന്‍താരയ്ക്ക് 14 വയസ്സാണ്. ഡയാന മറിയം കുര്യന്‍ എന്ന ബാംഗ്ളൂരില്‍ ജനിച്ച തിരുവല്ലയില്‍ വേരുകള ുളള മലയാളി പെണ്‍കൊടി വെളളിത്തിരയിലെ നയന്‍താരയായി മാറിയിട്ട് 14 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. 2003~ലെ ക്രിസ്മസിനാണ് സത്യന്‍ അന്തിക്കാട് ഡയാനയെന്ന 19കാരിയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. ജയറാമിന്‍റെ നായികയായി തിളങ്ങിയ ആ നടി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറായി മാറിയത് ചുരുങ്ങിയ സമയത്തിനുളള ിലായിരുന്നു. മനസ്സിനക്കരെയിലെ ഗൌരിയെന്ന നാടന്‍ പെണ്‍കൊടിയില്‍ നിന്ന് തെന്നിന്ത്യയിലെ ഗ്ളാമര്‍ ഗേളിലേക്കും പിന്നീട് മികച്ച പ്രകടനങ്ങളിലൂടെ നല്ല അഭിനേത്രിയെന്ന നിലയിലേക്കും വളര്‍ന്നു.

 

 

 

എന്നും ഗോസിപ്പ് കോളങ്ങളില്‍ സജീവമായിരുന്നു നയന്‍താര. ചിന്പുവുമായുളള പ്രണയം, ഗ്ളാമറസ് വേഷങ്ങള്‍, പ്രഭുദേവയുമായുളള വിവാഹത്തോളമെത്തിയ ബന്ധം, പ്രണയത്തകര്‍ച്ച എന്ന ിങ്ങനെ ഇപ്പോഴിതാ നാനും റൌഡി താന്‍ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ വിഘ്നേഷ് ശിവയുമായി ചുറ്റിപ്പറ്റിയാണ് വാര്‍ത്തകള്‍. ഇരുവരും പ്രണയത്തിലാണെന്ന് തെന്നിന്ത്യന്‍ സിന ിമാലോകം ഒന്നടങ്കം പറയുന്നു. അമേരിക്കയിലെ പിറന്നാള്‍ ആഘോഷവും ഇത്തവണ നയന്‍സിനൊപ്പം ഓണമാഘോഷിക്കാന്‍ വിഘ്നേഷ് കൊച്ചിയിലെത്തിയതും ഇരുവരും ചേര്‍ന്നുളള സെല്‍ഫിയുമൊക്കെ അതിന് തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാല്‍ ഒരിക്കല്‍ പോലും തങ്ങള്‍ പ്രണയത്തിലാണെന്ന് നയന്‍സും വിഘ്നേഷും സമ്മതിച്ചിട്ടില്ല. ഇപ്പോഴിതാ ഈ ക്രിസ്മസ് ദിനത്തില്‍ നയന്‍താരയുടെ 14 സിനിമാവര്‍ഷങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടെത്തിയിരിക്കുകയാണ് വിഘ്നേഷ്.

 

 

 

"നയനിസത്തിന്‍െറ പതിനാല് വര്‍ഷങ്ങള്‍...നിനക്ക് കൂടുതല് കരുത്തും വിജയങ്ങളും നേരുന്നു... നയന്താര.... അത് തുടര്‍ന്നുകൊണ്ടേയിരിക്കുക. ദൈവത്തിന്‍െറ അനുഗ്രഹം കൊണ്ട് മനോഹരമായ ഒരു ദിനം... അതിമനോഹരമായ ക്രിസ്മസ് ദിനമായിരുന്നു ഇത്. ഒരുപാട് ശുഭപ്രതീക്ഷകള്‍... ഒരുപാട് സ്നേഹം..' എന്നായിരുന്നു വിഘ്നേഷിന്‍െറ ട്വീറ്റ്.

OTHER SECTIONS