നയന്‍താരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

By santhisenanhs.12 08 2022

imran-azhar

 

നടി നയന്‍താരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചര്‍ദ്ദിയെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ഭര്‍ത്താവ് വിഘ്നേഷ് ശിവന്‍ പാകം ചെയ്‌ത ഭക്ഷണം കഴിച്ച ശേഷമാണ് താരത്തിന് ചര്‍ദ്ദി തുടങ്ങിയതത്രെ.

 

ആശുപത്രിയിലെത്തിയ ശേഷം താരത്തെ അല്‍പ്പ സമയം നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. പിന്നീട് വീട്ടിലേക്ക് മടങ്ങി.

 

നയന്‍താരയ്ക്ക് സ്‌കിന്‍ ഇന്‍ഫക്ഷനുണ്ടായിരുന്നുവെന്നും അതിനുള്ള ചികില്‍സ നല്‍കിയെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

 

ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിനായിരുന്നു നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. ചെന്നൈക്കടുത്ത മഹാബലിപുരത്ത് നടന്ന വിവാഹ ചടങ്ങുകള്‍ പ്രൗഢഗംഭീരമായിരുന്നു. വിവാഹത്തിന്റെ വീഡിയോ നെറ്റ്ഫ്ളിക്സ് ഉടൻ സംപ്രേഷണം ചെയ്യും.

OTHER SECTIONS