കാന്‍ ചലച്ചിത്ര മേളയിൽ ഇന്ത്യൻ പ്രതിനിധിയായി നയന്‍താരയും

By santhisenanhs.11 05 2022

imran-azhar

 

കാന്‍ ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളയുടെ ആദ്യ ദിനം ഇന്ത്യയെ പ്രതിനിധീകരിച്ച് തെന്നിന്ത്യന്‍ താരം നയന്‍താരയും. മേളയുടെ ഉദ്ഘാടന ദിനത്തില്‍ ഇന്ത്യ വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ നയിക്കുന്ന ഇന്ത്യന്‍ സംഘത്തിലാണ് നയന്‍താരയും ഭാഗമാവുക.

 

കാന്‍ ചലച്ചിത്രമേള മെയ് 17ന് ആരംഭിക്കും. ബോളിവുഡ് താരം ദീപിക പദുകോണ്‍ ജൂറി അംഗമായിരിക്കും എന്ന പ്രത്യേകതയും ഈ വര്‍ഷത്തെ കാന്‍ മേളയ്ക്കുണ്ട്. മെയ് 28നാണ് മേള അവസാനിക്കുന്നത്.

 

സംഗീത സംവിധായകര്‍ എ ആര്‍ റഹ്മാന്‍, റിക്കി കെജ് എന്നിവരും ഗായകന്‍ മമെ ഖാന്‍ എന്നിവരും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. താരങ്ങളില്‍ നിന്നും അക്ഷയ് കുമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി, മധവന്‍, പൂജ ഹെഗ്‌ഡെ, തമന്ന ഭാട്ടിയ വാമി ത്രിപാഠി എന്നിവരും മേളയുടെ ഭാഗമാകും. സംവിധായകന്‍ ശേഖര്‍ കപൂര്‍, സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി എന്നിവരും ഇന്ത്യന്‍ പ്രതിനിധി സംഘത്തിലുണ്ടാകും.

 

 

OTHER SECTIONS