വിവാഹചിത്രങ്ങൾ പ്രസിദ്ധീകരിച്ചു; നയൻതാരയ്ക്കും വിഘ്‌നേഷിനും നെറ്റ്ഫ്ളിക്സ് നോട്ട്സ്

By santhisenanhs.20 07 2022

imran-azhar

 

നടി നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും വിവാഹം സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് ഒ.ടി.ടി പ്ലാറ്റ്ഫോം നെറ്റ്ഫ്ളിക്സ് പിൻമാറിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിവാഹചിത്രങ്ങൾ വിഘ്നേഷ് ശിവൻ സാമൂഹിക മാധ്യമത്തിൽ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് നെറ്റ്ഫ്ളിക്സ് പിൻമാറിയതെന്നായിരുന്നു റിപ്പോർട്ടുകൾ.

 

വിവാഹത്തിന്റെ ചെലവെല്ലാം നെറ്റ്ഫ്ളിക്സാണ് വഹിച്ചത്. അതിനാൽ തന്നെ തങ്ങൾക്ക് തുക മടക്കി നൽകണമെന്നാവശ്യപ്പെട്ട് താരദമ്പതിമാർക്ക് നെറ്റ്ഫ്ളിക്സ് നോട്ടീസ് അയച്ചിരിക്കുകയാണെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്ളിക്സിന് 25 കോടി രൂപയ്ക്ക് നൽകിയത്. ചിത്രങ്ങൾ പങ്കുവയ്ക്കാൻ താമസിക്കുന്നത് നയൻതാരയുടെ ആരാധകരെ അലോസരപ്പെടുത്തുമെന്ന നിലപാടിലാണ് വിഘ്നേഷ്. തുടർന്നാണ് അദ്ദേഹം ചിത്രങ്ങൾ പുറത്ത് വിട്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു.

 

മഹാബലിപുരത്തെ ഒരു ആഡംബര റിസോർട്ടിലായിരുന്നു വിവാഹം. ഷാരൂഖ് ഖാൻ, കമൽ ഹാസൻ, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. സംവിധായകൻ ഗൗതം വാസുദേവ മേനോനാണ് നെറ്റ്ഫ്ളിക്സിന് വേണ്ടി വിവാഹം ഒരുക്കിയതെന്നും വാർത്തകൾ ഉണ്ടായിരുന്നു.

 

വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞതിന് ശേഷമാണ് വിഘ്നേഷ് ശിവൻ അതിഥികൾക്കൊപ്പമുള്ള ഏതാനും ചിത്രങ്ങൾ പങ്കുവച്ചത്. രജനികാന്ത്, ഷാരൂഖ് ഖാൻ, സൂര്യ, ജ്യോതിക തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങൾ വിഘ്നേഷ് പുറത്ത് വിട്ടിരുന്നു.

OTHER SECTIONS