പുതിയ ചിത്രം പ്രണവിനൊപ്പം?; മാത്തുക്കുട്ടി സേവ്യറിന്റെ പ്രതികരണം വൈറൽ

By santhisenanhs.03 07 2022

imran-azhar

 

മലയാളികളുടെ പ്രിയതാരമാണ് പ്രണവ് മോഹൻലാൽ. അടുത്തിടെ സംവിധായകൻ മാത്തുക്കുട്ടി സേവ്യറിന്റെ പുതിയ ചിത്രത്തിൽ പ്രണവ് അഭിനയിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് മാത്തുക്കുട്ടി.

 

തന്റെ അടുത്ത ചിത്രം പ്രണവ് മോഹൻലാലിനൊപ്പമല്ലെന്ന് വ്യക്തമാക്കി സംവിധായകൻ, അദ്ദേഹത്തിനൊപ്പം ഭാവിയിൽ സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്ന് വ്യക്തമാക്കി. എന്റെ അടുത്ത സിനിമ പ്രണവ് മോഹൻലാലിനൊപ്പമല്ല എന്ന് വ്യക്തമാക്കാനാണ് ഈ പോസ്റ്റ്. ഭാവിയിൽ അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണമെന്നത് എന്റെ ആഗ്രഹമാണ്. എന്നാൽ എന്റെ അടുത്ത പ്രോജക്ട് പ്രണവിനൊപ്പമല്ല. ആ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും. നിങ്ങളുടെ സ്‌നേഹത്തിനും അന്വേഷണങ്ങൾക്കും നന്ദി,എന്നാണ് മാത്തുക്കുട്ടി കുറിച്ചത്. ഹെലൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ സംവിധായകനാണ് മാത്തുക്കുട്ടി സേവ്യർ. അന്ന ബെന്നായിരുന്നു ചിത്രത്തിലെ നായിക.

 

അതേസമയം, ഹൃദയമാണ് പ്രണവിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദർശനയും കല്യാണിയുമായിരുന്നു നായികമാർ. ജേക്കബിൻറെ സ്വർഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വർഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസൻറെ സംവിധാനത്തിൽ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. കൊവിഡ് മൂന്നാം തരംഗത്തിൻറെ പശ്ചാത്തലത്തിൽ പല പ്രധാന റിലീസുകളും മാറ്റിയപ്പോൾ പ്രഖ്യാപിച്ച റിലീസ് തീയതിയിൽ തന്നെ ചിത്രം തിയറ്ററുകളിൽ എത്തിക്കാനായിരുന്നു നിർമ്മാതാവ് വിശാഖ് സുബ്രഹ്‍മണ്യത്തിൻറെ തീരുമാനം.

OTHER SECTIONS