പേടിപ്പിച്ചും വിസ്മയിപ്പിച്ചും ചിന്തിപ്പിച്ചും പ്രിത്വിരാജിന്റെ 9 ട്രെയ്‌ലർ.

By Online Desk.09 01 2019

imran-azhar

പൃഥ്വിരാജ്, മാസ്‌റ്റര്‍ അലോക് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം നയന്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഹോളിവുഡ് സിനിമകളെ വെല്ലുന്ന കാഴ്‌ച വിസ്‌മയം സിനിമയ്‌ക്കായി ഒരുക്കിയിട്ടുണ്ടെന്ന സൂചനയാണ് രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നല്‍കുന്നത്. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ നിന്ന് വ്യത്യസ്‌തമായി സയന്‍സ് ഫിക്ഷന്‍ ജോണറിലാണ് നയന്‍ ഒരുങ്ങുന്നത്. പൃഥ്വിരാജും സോണി പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജെനൂസ് മുഹമ്മദാണ്.

 

 

 

 

 


ഒരച്ഛന്റെയും മകനും തമ്മിലുള്ള വൈകാരികതകളുടെ കഥയാണ് ചിത്രമെന്ന് പൃഥ്വി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. മംമ‌്ത മോഹന്‍ദാസ്, വാമിക ഗബ്ബി, പ്രകാശ് രാജ്, ശേഖര്‍ മേനോന്‍, ടോണി ലൂക്ക് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 100ഡേയ്സ് ഒഫ് ലൗ എന്ന ദുല്‍ഖര്‍ ചിത്രത്തിന് ശേഷം ജെനൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നയന്‍.

 

 

 

 

 


സംവിധായകനായ ജെനൂസ് മുഹമ്മദ് തന്നെയാണ് ചിത്രത്തിനു വേണ്ടി തിരക്കഥയും ഒരുക്കിയിരിക്കുന്നത്.വാമിഖ ഗബ്ബി നായികയാവുന്ന ചിത്രത്തില്‍ മമ്ത മോഹന്‍ദാസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ടോണി ലൂക്ക്, ശേഖര്‍ മേനോന്‍, വിശാല്‍ കൃഷ്ണ, ആദില്‍ ഇബ്രാഹിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അഭിനന്ദന്‍ രാമാനുജം ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു , ഷാന്‍ റഹ്മാനാണ് സംഗീതമൊരുക്കുന്നത്. ശേഖര്‍ മേനോന്‍ പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ചിത്രം ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തും.

OTHER SECTIONS