വാമിഖക്കൊപ്പം മമ്തയും നയനിൽ . ട്രെയ്‌ലർ ഉടൻ പുറത്തിറങ്ങും.

By Online Desk.07 01 2019

imran-azhar

പ്രേക്ഷകരുടെ മനസ് കീഴടക്കിയ ഗുസ്തിക്കാരി വാമിഖ ഗബ്ബിയോടൊപ്പം 9 ൽ മമ്ത മോഹന്‍ദാസും എത്തുന്നു.ആനി എന്ന കഥാപാത്രത്തെയാണ് മമ്ത അവതരിപ്പിക്കുന്നത്. ഗോദ ഫെയിം വാമിഖ ഏവ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്ററുകളും വിഡിയോകളും

 

 

 

 

 

 

 

ചിത്രത്തിന്റെ നായകനും നിർമ്മാതാവുമായ പൃഥ്വിരാജ് ഫേസ്‌ബുക്കിൽ പങ്കുവച്ചു. ആല്‍ബര്‍ട്ട് എന്നാണ് നയനിൽ പ്രിത്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. അച്ഛന്റെയും മകന്റെയും വൈകാരികമായ ബന്ധത്തിന്റെ കഥയാണ് നയണെന്നു പൃഥ്വിരാജ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഐ.എസ് ആര്‍ഒ ശാസ്ത്രഞ്ജനായിട്ടാണ് ചിത്രത്തില്‍ പൃഥ്വി എത്തുന്നത്.

 

 

 

 

 

 

 

 

 

ചിത്രം സംവിധാനം ചെയ്യുന്നത് ജെനൂസ് മുഹമ്മദാണ്. ഹിമാലയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. മഞ്ഞുമലനിരകളുടെ പശ്ചാത്തലത്തില്‍ തീപ്പന്തപേന്തി പൃഥ്വി നില്‍ക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടത്.പൃഥ്വിരാജിന്റെ പുതിയ നിർമ്മാണ സംരംഭമായ പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്ചേഴ്സും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് 9. സോണി പിക്ചേഴ്സിന്റെ മലയാളത്തിലെ ആദ്യത്തെ നിർമ്മാണ സംരംഭം കൂടിയാണിത്. 100 ഡേയ്സ് ഓഫ് ലവിനു ശേഷം ജെനൂസ് മുഹമ്മദ് ഒരുക്കുന്ന ചിത്രം കൂടിയാണിത്.