പ്രതീക്ഷയോടെ സിനിമ ലോകം. പൃഥ്വിരാജിന്റെ 9 സിനിമയുടെ ട്രെയ്‌ലർ നാളെ പുറത്തിറങ്ങും.

By Online Desk.08 01 2019

imran-azhar

 

ഏറെ പ്രതീക്ഷകളോടെ പൃഥ്വിരാജിന്റെ 9 സിനിമയുടെ ട്രെയ്‌ലർ നാളെ പ്രേക്ഷക മുന്നിലെത്തും.നാളെ രാവിലെ 11 മണിക്ക് ട്രെയ്‌ലർ റിലീസ്. 100 ഡേയ്‌സ് ഓഫ് ലവ് എന്ന സിനിമയ്ക്ക് ശേഷം ജെനൂസ്സ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുമ്പോള്‍ വാമിഖ ഖബ്ബി, മംമ്ത മോഹന്‍ദാസ് എന്നിവരാണ് നായികമാരായി അഭിനയിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ഫാമിലി ത്രില്ലറായി ഒരുക്കുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

 

 

 

 

 


ഈ ബിഗ് ബജറ്റ് ചിത്രം പുറത്തിറങ്ങുന്നത് ഫെബ്രുവരി ഏഴിനാണ്. പൃഥ്വിരാജ് ആൽബർട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിക്കും. സോണി പിക്ചേഴ്സ് ആദ്യമായി മലയാള ചലച്ചിത്ര നിർമ്മാണ മേഖലയിലേക്ക് കടന്നു വരുന്ന ചിത്രമാണ് നയൻ. നായകൻ സഹനിർമ്മാതാവ് കൂടിയാണ് എന്നതാണ് മറ്റൊരു സവിശേഷത.പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരനിര തന്നെയുണ്ട് ചിത്രത്തിൽ. പ്രകാശ് രാജാണ് മറ്റൊരു മുഖ്യ കഥാപാത്രം കൈകാര്യം ചെയ്യുക.

 

 

 

 

 

 

 

ഗോദ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച വാമിഖയുടെ രണ്ടാമത് മലയാള ചിത്രമാണിത്. ക്ലിന്റ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ മാസ്റ്റർ അലോക് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇതുവരെയും മലയാള സിനിമ പരീക്ഷിക്കാത്ത മേഖലകളിലേക്കുള്ള പ്രയാണമാവും ചിത്രമെന്നാണ് വിലയിരുത്തൽ.