വാതിക്കലെ വെള്ളരിപ്രാവ്... സിനിമയിലേക്ക് വഴി തുറന്നതു ആ അമ്മ; നിത്യ മാമ്മൻ

By Sooraj Surendran.01 08 2020

imran-azhar

 

 

നരണിപുഴ ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലർ മലയാള ചിത്രമാണ് സുഫിയും സുജാതയും. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിച്ചത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ് ചെയ്തത്. ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു. വാതിക്കലെ വെള്ളരിപ്രാവ് എന്ന് തുടങ്ങുന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഗാനം ആലപിച്ച നിത്യ മാമ്മൻ മനസ് തുറക്കുന്നു. "പാട്ട് പാടുമ്പോൾ, ഇത്രയും വൈറലാവും എന്ന് കരുതിയിരുന്നില്ല. കൊച്ചുകുട്ടികൾ വരെ ഈ പാട്ട് മൂളി നടക്കുന്നതു കാണുമ്പോൾ ശരിക്കും ഒരുപാട് സന്തോഷം തോന്നി.

 

 

സിനിമയിൽ ഒരു പാട്ട് പാടണം എന്ന് ഒരുപാട് കൊതിച്ചിരുന്നു... കൈലാസ് മേനോന്റെ അമ്മയാണ് കൈലാസേട്ടന് എന്നെ പരിചയപ്പെടുത്തിയത്. ശ്രേയ ഘോഷാൽ പാടാനിരുന്ന എടക്കാട് ബറ്റാലിയനിലെ നീ ഹിമ മഴയായ് എന്ന പാട്ടിന്റെ ട്രാക്ക് പാടിയതാണ് എന്റെ ജീവിതം മാറ്റി മറിച്ചത്". എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ദി കുങ്‌ഫു മാസ്റ്റർ എന്ന ചിത്രത്തിലും നിത്യ മാമ്മൻ ഗാനം ആലപിച്ചിരുന്നു.

 

 

OTHER SECTIONS