'ഇനി ഞങ്ങൾ മൂന്നുപേർ '; അനുഷ്ക ഗർഭിണിയാണെന്ന വാർത്ത ലോകത്തെ അറിയിച്ച് കോലി

By online desk .27 08 2020

imran-azhar

 അനുഷ്കയ്ക്കും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കും കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന വാർത്ത ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് കോലി. അനുഷ്ക ഗർഭിണിയാണെന്നും 2021 ൽ പുതിയ അതിഥിയെത്തുമെന്നും കോലി അറിയിച്ചു. ' ആൻഡ് ദെൻ, വി ആർ ത്രീ ! അറൈവിംഗ് ജനുവരി 2021 ' എന്ന അടിക്കുറിപ്പോടെയാണ്‌ കോലി ഗർഭിണിയായ അനുഷ്കയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

 


വാർത്ത എത്തിയതോടെ ബോളിവുഡിൽനിന്നുൾപ്പെടെ നിരവധിപേരാണ് ദമ്പതികൾക്ക് ആശംസയുമായെത്തിയത്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് അനുഷ്‌കയും കോലിയും. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2017 ലാണ് അനുഷ്‌കയും കോലിയും വിവാഹിതരായത്.

 

 

OTHER SECTIONS