ഒടിയന്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും

By praveen prasannan.30 Aug, 2017

imran-azhar

സൂപ്പര്‍ താരം മോഹന്‍ലാല്‍ നായകനായ ഒടിയന്‍ അടുത്ത വര്‍ഷം മാര്‍ച്ച് 30ന് തിയേറ്ററുകളിലെത്തും. ചിത്രീകരണം കാശിയില്‍ തുടങ്ങി.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക മഞ്ജു വാര്യരാണ്. പ്രമുഖ തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജാണ് വില്ലന്‍.


ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ്. പീറ്റര്‍ ഹെയിനാണ് സംഘട്ടനം ഒരുക്കുന്നത്.

ആഭിചാര കര്‍മ്മങ്ങള്‍ നടത്തിയിരുന്ന അന്യം നിന്ന് പോയ ഒടിയന്‍ ഗോത്രത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. മോഹന്‍ലാല്‍ മാണിക്കനെന്ന കഥാപാത്രമാണ് അവതരിപ്പിക്കുന്നത്.