മലയാളികള്‍ ഞെട്ടാന്‍ പോകുന്ന അഡാര്‍ സിനിമ; മോഹന്‍ലാലിന്റെ 'ഭീമനെ'ക്കുറിച്ച് ഒമര്‍ ലുലു

By online desk .23 05 2020

imran-azhar

 

 

മലയാള സിനിമ ഇന്ന് വരെ കാണാത്തൊരു അനുഭവം ആയിരിക്കും രണ്ടാമൂഴം പകര്‍ന്നു തരിക എന്നും സംവിധായകന്‍ ഒമര്‍ ലുലു. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയുന്ന രണ്ടാമൂഴം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ട് ആകുമെന്നാണ് കരുതപ്പെടുന്നത്. 1000 കോടി ബജറ്റില്‍ ബഹുഭാഷാ ചിത്രമായാണ് പ്രഖ്യാപിക്കപ്പെട്ട രണ്ടാമൂഴം ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ സിനിമയായി ആണ് പ്രഖ്യാപിക്കപ്പെട്ടത്. 
പറഞ്ഞ് കേട്ട വിവരം വെച്ച് മലയാള സിനിമ ഞെട്ടാന്‍ പോകുന്ന ബഡ്ജറ്റും ടെക്‌നോളജിയും ക്രൂവുമാണ് ലാലേട്ടന്റെ ഭീമനായി ശ്രീകുമാര്‍ ചിത്രത്തിനായി ഒരുക്കുന്നതെന്ന് ഒമര്‍ ലുലു പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഒമര്‍ ലുലു ചിത്രത്തെ കുറിച്ച് പറഞ്ഞത്്.

ഒമര്‍ ലലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

പറഞ്ഞ് കേട്ട വിവരം വെച്ച് മലയാള സിനിമ ഞെട്ടാന്‍ പോകുന്ന ബഡ്ജറ്റും ടെക്നോളജിയും ക്രൂവുമാണ് ലാലേട്ടന്റെ ഭീമനായി ശ്രീകുമാര്‍ ഏട്ടന്‍ ഒരുക്കുന്നത് എല്ലാം നല്ല രീതിയല്‍ പ്രതീക്ഷക്കൊത്ത് നടന്നാല്‍ മലയാള സിനിമ ഇന്ന് വരേ കാണാത ഒരു വിസ്മയാവഹമായ ഒരു പ്രൊജക്റ്റായി മാറും പിന്നെ സിനിമ എന്ന് പറഞ്ഞാല്‍ ലാലേട്ടന്‍ പറഞ്ഞ പോലെ ഒരു മാജിക്കാണ് ആര്‍ക്കും പിടികിട്ടാത മാജിക് ഒരു കാണിപ്പയൂരിനും പ്രവചിക്കാന്‍ പറ്റാത്ത മാജിക് അതുകൊണ്ട് അദ്ദേഹത്തിന് അത്മവിശ്വാസം കൊടുക്കുക നല്ല ഒരു സിനിമയായി മാറട്ടെ.

 

OTHER SECTIONS