വിവാഹ വാര്‍ഷിക ദിനത്തില്‍ വികാര നിര്‍ഭര ട്വീറ്റുമായി ബോണി കപൂര്‍

By Shyma Mohan.02 Jun, 2018

imran-azhar


    അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെയും ബോണി കപൂറിന്റെയും 22ാം വിവാഹ വാര്‍ഷിക ദിനം ആഘോഷിക്കുന്ന വേളയില്‍ വികാര നിര്‍ഭര പോസ്റ്റുമായി ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍. ഇന്ന് ഞങ്ങളുടെ 22ാം വിവാഹ വാര്‍ഷിക ദിനമാണ്. പ്രണയത്തിന്റെയും സൗകുമാര്യത്തിന്റെയും തീക്ഷ്ണതയുടെയും സന്തോഷത്തിന്റെയും സംക്ഷിപ്ത രൂപമായ ജാന്‍.... എന്റെ ഭാര്യ, എന്റെ ആത്മസഖി എന്റെയുള്ളില്‍ എപ്പോഴും ജീവിക്കുമെന്നായിരുന്നു ബോണി കപൂര്‍ ശ്രീദേവിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. ശ്രീദേവിയുടെ മരണശേഷം താരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബോണിയാണ് കൈകാര്യം ചെയ്യുന്നത്. 1996 ജൂണ്‍ 2നായിരുന്നു ശ്രീദേവിയുടെയും ബോണിയുടെയും വിവാഹം. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു മരുമകനായ മോഹിത് മാര്‍വയുടെ വിവാഹത്തിന് ദുബായില്‍ എത്തിയ ശ്രീദേവി ബാത്ത് ടബ്ബില്‍ മുങ്ങിമരിച്ചത്. ശ്രീദേവിയുടെ മരണവാര്‍ത്ത ലോകമെമ്പാടുമുള്ള ജനത ഞെട്ടലോടെയാണ് കേട്ടത്.  
    

OTHER SECTIONS