ഓസ്കാർ വേദിയിൽ പ്രതിഷേധ വസ്ത്രമണിഞ്ഞ് നതാലി പോര്‍ട്ട്മാന്‍

By Sooraj Surendran .10 02 2020

imran-azhar

 

 

2020ലെ ഓസ്കാർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പലപ്പോഴും ഓസ്കാർ പ്രതിഷേധങ്ങളുടെ വേദിയായും മാറാറുണ്ട്. അത്തരത്തിലൊരു പ്രതിഷേധത്തിനാണ് ഇന്ന് ഓസ്കാർ വേദി സാക്ഷ്യം വഹിച്ചത്. 2010 ല്‍ മികച്ച നടിക്കുള്ള ഓസ്കര്‍ നേടിയ അഭിനേത്രി നതാലി പോര്‍ട്ട്മാനാണ് പ്രതിഷേധ വസ്ത്രവുമണിഞ്ഞ് ഓസ്‌കാർ വേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഓസ്കര്‍ പുരസ്കാരത്തില്‍ നിന്നും തഴയപ്പെട്ട സംവിധായകമാരുടെ പേരുകള്‍ ഏഴുതിച്ചേര്‍ത്ത വസ്ത്രമായിരുന്നു നതാലി അണിഞ്ഞത്. സംവിധാനത്തിനുള്ള ഓസ്കാർ പുരസ്‌കാരത്തിന് സ്ത്രീകളെ പരിഗണിക്കത്തിലായിരുന്നു നതാലിയുടെ പ്രതിഷേധം. ഗ്രെറ്റ ഗെര്‍വിഗ്, ലോറന്‍ സ്കഫാരിയ, ലുലു വാങ്, മാറ്റി ഡിയോപ്പ്, മാരിയെല്ലെ ഹെല്ലെര്‍, ബ്യൂട്ടിഫുല്‍ ഡെ ഇന്‍ ദി നെയ്ബര്‍ഹുഡ്, മെലിന , അല്‍മ ഹാരെല്‍, സെലിന ഷ്യാമ എന്നിവരുടെ പേരുകളാണ് നതാലി തന്റെ വസ്ത്രത്തിൽ തുന്നിച്ചേർത്തത്.

 

OTHER SECTIONS