പുലിമുരുകന്റെ ഒരു റെക്കോർഡ് കൂടി വില്ലൻ തിരുത്തി ..

By DM.12 Oct, 2017

imran-azhar

 

സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരിക്കും വില്ലന്‍. മുപ്പതുകോടിയോളം രൂപയാണ് മുതല്‍മുടക്ക്. ദക്ഷിണേന്ത്യയിലെ പ്രമുഖ നിര്‍മ്മാണ സ്ഥാപനമായ റോക്ക് ലൈന്‍ എന്റര്‍ടെന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ റോക്ക് ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ കമ്പനിയുടെ മലയാളത്തിലേ അരങ്ങേറ്റചിത്രമാണിത്.


റിലീസിന് മുൻപേ പല റെക്കോർഡുകൾ കരസ്ഥമാക്കി കൊണ്ടാണ് വില്ലന്റെ വരവ്. 8കെ റെസല്യൂഷനിലാണ് വില്ലന്‍ ചിത്രീകരിക്കുക. 8കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ചിത്രം കൂടിയാണ് വില്ലന്‍. റെഡിന്റെ വെപ്പണ്‍ സീരിസിലുള്ള ഹെലിയം 8കെ ക്യാമറയാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത്. സാങ്കേതികതകള്‍ക്കും വിഎഫ്എക്സിനും സ്പെഷ്യല്‍ ഇഫക്ടിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ബഡ്ജറ്റ് 25-30 കോടിയാണ്. പോളണ്ട് ആസ്ഥാനമായ കമ്പനിയാണ് വി.എഫ്.എക്സ് കൈകാര്യം ചെയ്യുന്നത്. പുറത്തുനിന്നുള്ളവരാണ് സാങ്കേതിക പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ മ്യൂസിക് വില്‍പന അവകാശം മാത്രം ബോളിവുഡ് കമ്പനി ജംഗ്ലിക്ക് വിറ്റത് 50 ലക്ഷം എന്ന റേക്കോര്‍ഡ് തുകയ്ക്കാണ്. 3 കോടി രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് റൈറ്റ്‌സ് വിറ്റു പോയത്. ഈ പട്ടികയിലെ പുതിയ റെക്കോർഡ് ; ഒരു മലയാള സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ ഓവർസീസ് "വില്ലൻ" സ്വന്തമാക്കി. 2.5 കോടിയാണ് വില്ലന്റെ ഓവർസീസ് റൈറ്റ്‌സ് . പുലിമുരുകന്റെ 1.5 കോടി റൈറ്സ് റെക്കോർഡാണ് വില്ലൻ തിരുത്തിയത്.


ആക്ഷന്‍ ത്രില്ലര്‍ മൂവിയാണെങ്കിലും കുടുംബമുഹൂര്‍ത്തങ്ങള്‍ക്കും ചിത്രത്തില്‍ പ്രാധാന്യമുണ്ട്. രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ് ജോസ്, ഇര്‍ഷാദ് ബാലാജി, വിഷ്ണു (ഒരു മെക്‌സിക്കന്‍ അപാരത ഫെയിം) സഞ്ജു എന്നിവര്‍ക്കൊപ്പം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും വില്ലനില്‍ അഭിനയിക്കുന്നു. രണ്ടു മണിക്കൂർ പതിനേഴു മിനിറ്റ് ദൈർഖ്യമുള്ള വില്ലന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഒക്ടോബര് 27 വില്ലൻ പ്രദര്‍ശനത്തിനെത്തും.


ഹരി നാരായണനും ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖനുമാണ് ഗാനരചയിതാക്കള്‍. ഒപ്പത്തിലൂടെ ശ്രദ്ധേയരായ ഫോര്‍ മ്യൂസിക്കാണ് വില്ലനിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത്. മനോജ് പരമഹംസയും ഏകാംബരവുമാണ് ഛായാഗ്രഹകര്‍. എഡിറ്റിംഗ് മുഹമ്മദ് ഷമീര്‍. കോസ്റ്റിയും ഡിസൈനര്‍- പ്രവീണ്‍ വര്‍മ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജെയില്‍ കൃഷ്ണ, അസോസിയേറ്റ് ഡയറക്ടര്‍- സുഹാസ് അശോകന്‍, സഹസംവിധാനം- പ്രതീഷ് രാജ്, സുജിത്, രാഹുല്‍, ജോഫി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജി.സി.ജോസഫ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ബാബുരാജ്.

OTHER SECTIONS