'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'; ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

By Sooraj Surendran .11 02 2020

imran-azhar

 

 

വിനയ് ഫോർട്ടിനെ കേന്ദ്രകഥാപാത്രമാക്കി ശംഭു പുരുഷോത്തമൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന "പാപം ചെയ്യാത്തവർ കല്ലെറിയട്ടെ" എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. മിന്നൽ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ശ്രീകാന്ത് ഹരിഹരൻ, പ്രീതി പിള്ള എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് അനു എലിസബത്ത് ആണ്. സ്പൈർ പ്രൊ‌ഡക്ഷൻസിന്റെ ബാനറിൽ സഞ്ജു. എസ്. ഉണ്ണിത്താൻ ആണ് നിർമിക്കുന്നത്. ശാന്തി ബാലകൃഷ്ണൻ, അരുൺ കുര്യൻ, ശ്രിന്ദ, മധുപാൽ, അലൻസിയർ, ടിനി ടോം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. അലക്സ് എന്ന കഥാപാത്രത്തെയാണ് ടിനി ടോം അവതരിപ്പിക്കുന്നത്. അനുമോളെ കേന്ദ്രകഥാപാത്രമാക്കിയൊരുക്കിയ വെടിവഴിപാടിന് ശേഷം ശംഭു പുരുഷോത്തമന്‍ ഒരുക്കുന്ന ചിത്രമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.

 

 

OTHER SECTIONS