പാന്‍ ഇന്ത്യന്‍ ഹൊറര്‍ ചിത്രം അന്ത്; സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്

By santhisenanhs.23 04 2022

imran-azhar

 

രാജേഷ് കുമാര്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ഹൊറര്‍ ചിത്രം അന്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ഒ ടി ടി റിലീസായി പ്രേക്ഷകരിലേക്കെത്തും. ആര്‍. ബി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിശാഖ് വിശ്വനാഥനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

 

അന്ത് എന്ന പേരില്‍ ഹിന്ദിയിലും സങ്ക് എന്ന പേരില്‍ തമിഴിലുമടക്കം നിരവധി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

 

രാജേഷ് കുമാര്‍, സോന മാനസി, രാജ് കുമാര്‍, പൂജ മോറിയ, വിശാഖ് വിശ്വനാഥന്‍, റസിയ, ബിനു വര്‍ഗീസ്, ടീന സുനില്‍, അമീര്‍, ജിനു മെറി പോള്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

 

രൂപേഷ് കുമാര്‍ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് നിര്‍മാതാവ് അരുണ്‍ കുമാര്‍ ഗുപ്തയാണ്. പവന്‍ സിംഗ് റാതോട്, പ്രബില്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

 

അന്‍വര്‍ അലി സംഗീതവും റിജോഷ് റീ റെക്കോര്‍ഡിംഗും നിര്‍വഹിച്ചിരിക്കുന്നു. മുന്ന ആസിയ, അന്‍വര്‍ അലി എന്നിവരാണ് ഗാനങ്ങള്‍കായി രചന നിര്‍വഹിച്ചിരിക്കുന്നത്.

OTHER SECTIONS