പ്രേക്ഷകരെ ചിരിപ്പിച്ചു.. ചിരി ചിരി.. പഞ്ചവര്‍ണ തത്തയിലെ പുതിയ ഗാനവും ട്രെൻഡിങ്ങിൽ.

By Online Desk.07 Apr, 2018

imran-azhar

 

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ തത്ത എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിനും മികച്ച വരവേൽപ്പ്. ചിരി ... ചിരി ... തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാകൻ എം ജയചന്ദ്രൻ, വരികൾ ഹരിനാരായണൻ , ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാർ . ഗാനത്തിലെ കോമഡി രംഗങ്ങൾ തന്നെയാണ് ഹൈലൈറ്റ്, യൂട്യൂബ് ട്രെൻഡിങ്ങിലും ഇടം പിടിച്ചിട്ടുണ്ട്.


വ്യത്യസ്ത ഗെറ്റപ്പില്‍ ജയറാം ചിത്രത്തില്‍ എത്തുന്നതു തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മുടിയും മീശയുമില്ലാതെ കുടവയറുമായി വേറിട്ടൊരു വേഷമാണ് ജയറാമിന്. കൂടാതെ മറ്റൊരു പ്രധാന വേഷത്തില്‍ കുഞ്ചാക്കോബോബനും സിനിമയില്‍ എത്തുന്നു. സപ്ത തരംഗ സിനിമയുടെ ബാനറില്‍ മണിയന്‍പ്പിള്ള രാജുവാണ് പഞ്ചവര്‍ണ്ണ തത്ത നിര്‍മ്മിക്കുന്നത്. സ്റ്റാന്‍ഡ്അപ്പ് കോമേഡിയനായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.


അനുശ്രീയാണ്‌ നായിക . രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥയും തിരക്കഥയും വികസിപ്പിച്ചിരിക്കുന്നത്.റിലീസ് നു മുൻപ് തന്നെ ചിത്രം കോടികൾ സ്വന്തമാക്കി. 3.92 കോടി രൂപയ്‌ക്ക് മഴവിവില്‍ മനോരമയാണ് പഞ്ചവര്‍ണ്ണതത്തയുടെ സാറ്റലൈറ്റസ് അവകാശം സ്വന്തമാക്കിയത്.