പത്താം വളവ് കൗണ്ട്ഡൗൺ പോസ്റ്റർ പുറത്ത്

By santhisenanhs.11 05 2022

imran-azhar

 

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തുന്ന പത്താം വളവ് ചിത്രത്തിന്റെ കൗണ്ട്ഡൗൺ പോസ്റ്റർ പുറത്തു. സുരാജ് വെഞ്ഞാറമൂടും മുക്തയുടെ മകൾ കൺമണിയുമാണ് പോസ്റ്ററിലുള്ളത്. മെയ് 13ന് ചിത്രം തിയേറ്ററുകളിൽ എത്തും.

 

വർഷങ്ങൾക്കു മുമ്പ് കേരള മന:സാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കിയുള്ള പത്താം വളവിൽ അദിതി രവിയും പ്രധാന കഥാപാത്രമായി എത്തുന്നു. രതീഷ് റാം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നാസ്വിക,അജ്‍മൽ അമീർ സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു,നന്ദൻ ഉണ്ണി, ജയകൃഷ്‍ണൻ, ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്‌, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരും അഭിനയിക്കുന്നു.

 

ഫാമിലി ഇമോഷണൽ ത്രില്ലർ ആയിഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നു നിർമിക്കുന്നു. ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ( എം.എം.സ്) ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താംവളവിനുണ്ട്. റുസ്‍തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ നിതിൻ കേനിയുടെ കൂടി പങ്കാളിത്തത്തിൽ ഉള്ള കമ്പനിയാണ് എം.എം.സ്.

OTHER SECTIONS