റെഡ് കാർപ്പറ്റിൽ ധരിക്കാൻ കരുതിയിരുന്ന വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളും നഷ്ടപ്പെട്ടു: പൂജ ​ഹെ‍​ഗ്ഡേ

By santhisenanhs.20 05 2022

imran-azhar

 

കാൻ ഫിലിം ഫെസ്റ്റിവലിൽ റെഡ് കാർപറ്റിൽ തിളങ്ങിയ നടി പൂജ ഹെഡ്ജെയ്ക്ക് നേരിടേണ്ടി വന്നത് അപ്രതീക്ഷിത സംഭവങ്ങൾ. ഏറെ പ്രതീക്ഷകളോടെ ഫെസ്റ്റിവലിനെത്തിയ നടിയുടെ വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളും വഴിമധ്യേ നഷ്ടപ്പെട്ടു. റെഡ് കാർപ്പറ്റിൽ ധരിക്കാൻ കരുതിയിരുന്ന വസ്ത്രങ്ങളും മേക്കപ്പുകളും അടങ്ങിയ ലഗേജ് നഷ്ടപ്പെട്ടതാണ് നടിയെ കുരുക്കിയത്.

 

‍ഞങ്ങളുടെ ഹെയർ പ്രൊഡക്റ്റുകളും മേക്കപ്പും ഔട്ട് ഫിറ്റുകളും നഷ്ടപ്പെട്ടു. ഭാഗ്യത്തിന് ഞാൻ ഇന്ത്യയിൽ നിന്നും വരുമ്പോൾ കുറച്ച് ആഭരണങ്ങൾ കൈയിൽ കരുതിയിരുന്നു. ഞങ്ങൾക്ക് കരയാൻ സമയം ഉണ്ടായിരുന്നില്ല. എന്നെക്കോൾ സമ്മർദ്ദത്തിലായത് എന്റെ മാനേജരായിരുന്നു, പൂജ ഹെ‍ഗ്ഡേ പറഞ്ഞു.

 

ഒടുവിൽ കുഴപ്പമില്ല ഉള്ള വസ്ത്രങ്ങൾ വെച്ച് റെഡ് കാർപറ്റിലിറങ്ങാം എന്ന് തീരുമാനിച്ചു. എന്റെ ടീം ഓടി നടന്ന് പുതിയ മേക്കപ്പും ഹെയർ പ്രൊഡക്ടുകളും വാങ്ങി. ഇതെല്ലാം വാങ്ങാൻ കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ ഭക്ഷണം പോലും കഴിച്ചില്ല. റെ‍ഡ് കാർപറ്റിൽ വാക്ക് ചെയ്ത ദിവസം രാത്രിയാണ് എനിക്ക് ആദ്യ ഭക്ഷണം കഴിക്കാനായത്. ഇതിനിടയിൽ തന്റെ ഹെയർ സ്റ്റൈലിസ്റ്റിന് ഭക്ഷ്യ വിഷബാധയുണ്ടായെന്നും പൂജ ഹെ‍ഗ്ഡേ പറഞ്ഞു.

 

അതേസമയം ഉള്ളതെല്ലാം വെച്ച് സ്റ്റൈലിഷായാണ് പൂജ ഹെ‍ഗ്ഡേ കാനിലെ റെഡ്കാർപറ്റിൽ എത്തിയത്. പൂജയെ കൂടാതെ തമന്ന ഭാട്ടിയ, ദീപിക പദുക്കോൺ, ഐശ്യര്യ റായ്, ഹിന ഖാൻ, എആർ റഹ്മാൻ, ആർ മാധവൻ തുടങ്ങിയ താരങ്ങളും ഇന്ത്യയെ പ്രതിനിധീകരിച്ച് കാൻ ഫിലിം ഫെസ്റ്റിവലിലെത്തി. മേളയുടെ ജൂറി അംഗങ്ങളിലൊരാളായാണ് ദീപിക കാൻ ഫിലിം ഫെസ്റ്റിവലിനെത്തിയത്.

OTHER SECTIONS