സാമൂഹ്യ മാധ്യമങ്ങളിലെ ചിത്രങ്ങള്‍ക്ക് അശ്ലീല കമന്റുകള്‍; പ്രതികരണവുമായി ശ്രിന്ദ

By Akhila Vipin .13 05 2020

imran-azhar

 

സിനിമ താരങ്ങൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ പതിവാണ്. അത്തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ഇടുന്ന അശ്ലീല കമന്റുകൾക്കെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ശ്രിന്ദ. ഇത്തരത്തിൽ നിരവധി കമന്റുകൾ എത്താറുണ്ടെങ്കിലും അത്തിനൊന്നും പ്രതികരിക്കാറില്ലായിരുന്നു. ഇതൊന്നും എന്നെ ബാധിക്കുന്നില്ല എന്നതാണ് കാരണം. എന്നാൽ ഈ അടുത്തു വന്ന അശ്ലീല കമന്റുമായെത്തിയത് ഒരു കുട്ടിയായിരുന്നു. അതുകൊണ്ടാണ് താൻ പ്രതികരിച്ചതെന്ന് താരം പറയുന്നു.

 


വളരെ മോശമായ കമന്റുകളാണ് ചെയ്‍തിരിക്കുന്നത്. അത് പിന്നീട് വലിയൊരു വഴക്കും ബഹളുമായി മാറി. ഞാൻ എന്തു ധരിക്കണമെന്നത് എന്റെ ചോയ്‍സ് ആണ്. പക്ഷേ നിങ്ങൾ എന്റെ പേജിലൂടെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നു. ഇത് ഇവിടെ വച്ചു നിർത്തണം. സ്വയം ബഹുമാനിക്കാൻ പഠിക്കണമെന്നും നല്ല കാര്യങ്ങൾ ചെയ്യൂവെന്നും ശ്രിന്ദ പറയുന്നു.

 

 

OTHER SECTIONS