പ്രഭാസിന് അഡ്വാന്‍സ് ഹാപ്പി ബെര്‍ത്ത് ഡേ, ആരാധകര്‍ക്കായി സര്‍പ്പ്രൈസ് സമ്മാനം ഒരുക്കി പ്രഭാസ്

By Farsana Jaleel.21 Oct, 2017

imran-azhar

 

എസ്.എസ്.രാജമൗലിയുടെ ലോക ശ്രദ്ധ നേടിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലൂടെ ആരാധകരുടെ മനസ്സില്‍ ഇടംപിടിച്ച പ്രഭാസ് ആരാധകര്‍ക്ക് സര്‍പ്പ്രൈസുമായി എത്തുന്നു. ഒക്ടോബര്‍ 23 താരത്തിന്റെ ജന്മദിനമാണ്. പിറന്നാല്‍ ദിനത്തില്‍ സര്‍പ്പ്രൈസ് സമ്മാനവുമായാണ് പ്രഭാസ് ആരാധകര്‍ക്ക് മുന്നിലെത്തുന്നത്.

ബാഹുബലിക്ക് ശേഷമുള്ള പ്രഭാസിന്റെ പുതിയ ചിത്രമാണ് സാഹോ. സാഹോയുടെ മേക്കിംഗ് വീഡിയോയും പുതിയ പോസ്റ്ററുകളും ഫോട്ടോഷൂട്ടും നാളെ രാത്രി പുറത്തുവിടാനുള്ള തയ്യാറെടുപ്പിലാണ് താരം. ഒപ്പം ഫെയ്‌സ്ബുക്ക് ലൈവിലും പ്രഭാസ് എത്തുന്നു.

ബാഹുബലിയില്‍ നിന്നും വ്യത്യസ്തമായ ഗെറ്റപ്പിലാണ് സാഹോയില്‍ താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിനായി പ്രഭാസ് ഭാരം കുറച്ചതും വാര്‍ത്തയായിരുന്നു. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഹൈദരാബാദിലായിരുന്നു. അടുത്ത ഷെഡ്യൂള്‍ ദുബായില്‍ പൂര്‍ത്തിയാക്കും. ഹോളിവുഡ് സ്റ്റണ്ട് കൊറിയോഗ്രഫര്‍ കെന്നി ബെയ്റ്റിസിന് കീഴിലാണ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുക.

OTHER SECTIONS