കണ്ണില് കണ്ണില്.. മഞ്ജുവിനെ ഡാൻസ് പഠിപ്പിച്ച് പ്രഭുദേവ, ആയിഷയിലെ ​ഗാനം വൈറൽ

By santhisenanhs.02 10 2022

imran-azhar

 

മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തുന്ന ആയിഷ എന്ന ചിത്രത്തിലെ കണ്ണില് കണ്ണില് എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി. ലൊക്കേഷൻ ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ഗാനമെത്തുന്നത്.

 

 

പ്രഭുദേവ നൃത്ത സംവിധാനം നിർവഹിക്കുന്ന ഗാനത്തിൽ മനോഹരമായ നൃത്തരംഗങ്ങളാണ് ഉള്ളത്. മഞ്ജു വാര്യരെ ഡാൻസ് പഠിക്കുന്ന പ്രഭുദേവയാണ് വിഡിയോയിലെ പ്രധാന ആകർഷണം.

 

ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഗാനം മലയാളം, അറബി, ഇംഗ്ലീഷ് ഭാഷകളിലായാണ് ഒരുക്കിയിരിക്കുന്നത്. ബി കെ ഹരിനാരായണന്‍ ആണ് മലയാളം വരികൾ എഴുതിയത്. അറബിക് വരികള്‍ എഴുതിയിരിക്കുന്നത് ഡോ. നൂറ അല്‍ മര്‍സൂഖിയാണ്. അഹി അജയനാണ് പാടിയിരിക്കുന്നത്.

 

ഇന്തോ- അറബിക് ചിത്രമാണ് ആയിഷ. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിനു പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് പ്രദര്‍ശനത്തിനെത്തുക. വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. രാധിക ഈ ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നു. സജ്ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ), സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശതാരങ്ങളും അണിനിരക്കുന്നു.

OTHER SECTIONS