പൃഥ്വിക്ക് കോവിഡ് ഇല്ല; ടെസ്റ്റ് റിസൾട്ട് പങ്കുവെച്ച് താരം

By Akhila Vipin .03 06 2020

imran-azhar

 

കൊച്ചി: ക്വാറന്റൈനിനിടയിൽ സമൂഹമാധ്യമങ്ങളിൽ തന്റെ കോവിഡ് ടെസ്റ്റ് റിസൾട്ട് പങ്കുവെച്ച് പൃഥ്വി രാജ്. ആടുജീവിതം സിനിമയുടെ ഷൂട്ടിംഗ് പൂർത്തീകരിച്ചു ജോർദാനിൽ നിന്ന് തിരിച്ചെത്തിയ പൃഥ്വി രാജ് ദിവസങ്ങളായി ക്വാറന്റൈനിൽ ആയിരുന്നു. ദിവസങ്ങൾക്ക് മുൻപ് ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ അവസാനിക്കുകയാണെന്നും അതിനാല്‍ ഇനി ഏഴ് ദിവസം ഹോം ക്വാറന്റൈനിലേക്ക് മാറുകയാണെന്നും പൃഥ്വി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇതിനിടെയാണ് തന്റെ കോവിഡ് ഫലം നെഗറ്റീവ് ആണെന്ന വെളിപ്പെടുത്തലുമായി താരം എത്തിയിരിക്കുന്നത്.

 


മൂന്ന് മാസത്തിന് ശേഷമാണ് പൃഥ്വിരാജ് ഉൾപ്പെടെയുള്ള ആടുജീവിതം സിനിമ പ്രവർത്തകർ നാട്ടിലെത്തിയത്. പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും അടക്കം 58 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. 187 ഇന്ത്യക്കാരുമായി ജോർദ്ധാനിൽ നിന്നുമുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് സംഘം തിരിച്ചെത്തിയത്. വിമാനത്താവളത്തിൽ നിന്ന് സംഘം ഫോർട്ട് കൊച്ചിയിലുള്ള ഹോട്ടലിലേക്കാണ് പോയത്.

 

 

 

 

 

 

 

OTHER SECTIONS