തനിക്ക് നേരെ ഉണ്ടാവുന്ന ട്രോളുകള്‍ തന്നെ വേദനിപ്പിക്കുന്നു; പ്രിയാ പ്രകാശ് വാര്യര്‍

By Sarath Surendran.01 Sep, 2018

imran-azhar 

തനിക്ക് നേരെ ഉണ്ടാവുന്ന ട്രോളുകള്‍ തന്നെ വേദനിപ്പിക്കുന്നു എന്ന് നടി പ്രിയ പ്രകാശ് വാര്യര്‍. 'മാണിക്യമലരായ പൂവി' എന്ന അഡാര്‍ ലൗവിലെ ഗാനവും, കണ്ണിറുക്കലും വൈറലായതും പ്രിയാ പ്രകാശ് വാര്യര്‍ ക്ലിക് ആയതും വളരെ വേഗത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നടിക്കെതിരെ ഒരുപാട് ട്രോളുകളും വിമര്‍ശനങ്ങളുമുയര്‍ന്നു വന്നുകൊണ്ടിരിക്കുന്നു. ഇത്തരം അഭിനേത്രി എന്ന നിലയില്‍ കഴിവ് തെളിയിക്കാന്‍ പോലും അവസരം നല്‍കാതെയാണ് തന്നെ ട്രോളുന്നതെന്ന് പ്രിയ വാര്യര്‍ പറഞ്ഞു. നസ്രിയയുടെ തിരിച്ചു വരവിനെയും തന്നെയും ചേര്‍ത്ത് വച്ച് ഇറക്കിയ ട്രോളുകള്‍ വളരെ വേദനിപ്പിക്കുന്നതാണെന്നും നടി പറഞ്ഞു.


എന്നോടൊപ്പം ഉണ്ടായിരുന്ന ആളുകള്‍ തന്നെ ഇപ്പോള്‍ വിമര്ശിക്കുന്നതെന്ന് നദി സങ്കടപ്പെട്ടു. അടുത്തകാലത്തായി ഇറങ്ങിയ 'കൂടെ' സിനിമയില്‍ വന്ന ട്രോള്‍ എനിക്ക് വല്ലാതെ വിഷമമായി. നസ്രിയയുടെ തിരിച്ചു വരവ് ട്രോളന്മാര്‍ ആഘോഷമാക്കുകയായിരുന്നു. എന്നാല്‍ എന്നെ ഇരയാക്കിയതില്‍ എന്തിനാണ് എന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല. 'നസ്രിയയെ ഒക്കെ കാണുമ്പോഴാ പ്രിയാ വാര്യരെ പിടിച്ചു കിണറ്റിലിടാന്‍ തോന്നുന്നത്, ആരൊക്കെ പുരികം പൊന്തിച്ചാലും ഈ കണ്ണുകളുടെ ഭംഗിയില്ല' എന്നൊക്കെയാണ് ട്രോള്‍.

നന്നായി അഭിനയിക്കാന്‍ അറിയുമോ എന്ന് നോക്കാതെ ആളുകള്‍ ഒരു കാര്യവുമില്ലാതെ എന്നെ കുറ്റപ്പെടുത്തുന്നു. വേറൊരു നടിയെ സന്തോഷിപ്പിക്കാനായി എന്നെ ട്രോള്‍ ചെയ്യുന്നത് ശരിയാണോ? ഇങ്ങനെ ചെയ്യുന്നതിന് മുന്‍പ് സിനിമ ഇറങ്ങുമ്പോള്‍ എന്റെ അഭിനയം നല്ലതാണോ മോശമാണോ എന്നൊക്കെ വിലയിരുത്തിയിട്ട് ട്രോളിയാല്‍ പോരെ ' എന്ന് പ്രിയ വാര്യര്‍ ചോദിച്ചു.

ഒരു കോടി ചെലവില്‍ മഞ്ചിന്റെ പരസ്യം ഐ.പി.എല്‍ മത്സര സമയത്താണ് ചിത്രീകരിച്ചത്. പരസ്യം മഞ്ചിന് നഷ്ടമുണ്ടാക്കിയെന്നും പരസ്യം പിന്‍വലിച്ചെന്നുമൊക്കെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു സീസണ്‍ അവസാനിച്ചപ്പോള്‍ പരസ്യവും കുറഞ്ഞു. എന്നാല്‍ മഞ്ചിന്റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്കേറ്റവും ലാഭമുണ്ടാക്കിയ പരസ്യമാണതെന്നാണ് അവര്‍ പറഞ്ഞത്. തെറ്റിദ്ധാരണ മാറ്റാന്‍ പത്രസമ്മേളനം നടത്താമെന്നും അരിച്ചിട്ടുണ്ട്.

OTHER SECTIONS