100 രൂപയ്ക്ക് മോഹന്‍ലാലിനെ ഡിക്കിയില്‍ അടച്ച പ്രിയന്‍

By Subha Lekshmi B R.20 Apr, 2017

imran-azhar

കോടികള്‍ പ്രതിഫലം പറ്റുന്ന താരമാണ് മോഹന്‍ലാല്‍ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍, വെറും നൂറു രൂപയ്ക്ക് താരത്തെ പ്രിയദര്‍ശന്‍ കാറിന്‍റെ ഡിക്കിയില്‍ അടച്ചിട്ടു. അന്തംവിടണ്ട...ആ കഥ വിശദമായി മണിയന്‍പിളള രാജു പറയുന്നുണ്ട്. തന്‍റെ ചിരിച്ചും ചിരിപ്പിച്ചും എന്ന ഓര്‍മ്മക്കുറിപ്പുകളിലാണ് രാജു ഇക്കാര്യം പറയുന്നത്.

 

കടത്തനാടന്‍ അന്പാടിയുടെ ചിത്രീകരണം നടക്കുന്നു. ആലപ്പുഴയിലെ ഒരു ഹോട്ടലിലാണ് സിനിമാസംഘത്തിന്‍റെ താമസം. ലൊക്കേഷനില്‍ നിന്ന് പ്രിയന്‍റെ പുത്തന്‍ ഫിയറ്റിലാണ് യാത്ര. ലൊക്കേഷനില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയാണ് ഹോട്ടല്‍. അന്ന് പ്രിയന്‍ ചോദിച്ചു, എന്‍റെ കാറിന്‍റെ ഡിക്കിയില്‍ കിടന്ന് ഹോട്ടല്‍ വരെ യാത്ര ചെയ്യാമോ നൂറു രൂപ തരാം.
ഇരുട്ടും കുടുസ്സു മുറിയും പണ്ടേ പേടിസ്വപ്നമായ താന്‍ ഒഴിഞ്ഞുമാറിയെന്ന് രാജു പറയുന്നു. പക്ഷേ, സാഹസികത ഇഷ്ടപ്പെടുന്ന മോഹന്‍ലാല്‍ ചാടിയേറ്റു. പ്രിയന്‍ മോഹന്‍ലാലിനെ ഡിക്കിയ ിലാക്കി. കാര്‍ നീങ്ങിത്തുടങ്ങി. ഒരു വളവിലെത്തിയപ്പോള്‍ പ്രിയന്‍ കാര്‍ റോഡരികിലെ ട്രാന്‍സ്ഫോമറിന്‍റെ മുളളുവേലിയില്‍ കൊണ്ടിടിച്ചു. അശ്രദ്ധ കൊണ്ട് സംഭവിച്ചതാണ്. പിന്നെ
എങ്ങനെയൊക്കെയോ കാറോടിച്ച് ഹോട്ടലിലെത്തി. അപ്പോഴാണ് ഡിക്കിയില്‍ ലാലുളള കാര്യം ഓര്‍ത്തത്.

 

ഹോട്ടലിലെ സെക്യൂരിറ്റിയോട് കാറിന്‍റെ ഡിക്കിയില്‍ ഒരു സാധനമുണ്ടെന്നും എടുത്ത് റൂമില്‍ കൊണ്ടുവയ്ക്കാനും പറഞ്ഞു. ഡിക്കി തുറന്ന അയാള്‍ക്കു നേരെ ആ എന്നലറിക്കൊണ്ട് ലാല്‍ ചാടി വീണു. അയാള്‍ പേടിച്ച് ബോധം കെട്ടു. അതാണ് മോഹന്‍ലാല്‍~പ്രിയന്‍ സൌഹൃദം.

 

തന്‍റെ സിനിമാജീവിതത്തിലെയും തങ്ങളുടെ സൌഹൃദത്തിലെയും രസകരമായ മൂഹുര്‍ത്തങ്ങള്‍ പലതും തന്‍റെ പുസ്തകത്തില്‍ രാജു വിവരിക്കുന്നുണ്ട്.

OTHER SECTIONS