എമ്മി അവാര്‍ഡ്പ്രഖ്യാപനചടങ്ങില്‍ പ്രിയങ്ക: സ്റ്റെര്‍ലിംഗ് മികച്ച നടന്‍, എലിസബത്ത് നടി

By SUBHALEKSHMI B R.18 Sep, 2017

imran-azhar

അമേരിക്കയിലെ മികച്ച ടെലിവിഷന്‍ പരിപാടികള്‍ക്ക് ടെലിവിഷന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് അക്കാദമി നല്‍കുന്ന 69~ാമത് എമ്മി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഹുലു നെറ്റ്വര്‍ക്കിലെ ദി ഹാന്‍ഡ്മെയ്ഡ്സ് ടെയ്ല്‍ മൂന്നു വിഭാഗങ്ങളില്‍ പുരസ്കാരങ്ങള്‍ നേടി. ഇന്ത്യന്‍ താരം പ്രിയങ്ക ചോപ്രയും പുരസ്കാരം പ്രഖ്യാപനത്തിന് എത്തിയിരുന്നു.

 

 

മികച്ച നടനായി സ്റ്റെര്‍ലിംഗ് കെ. ബ്രൌണ്‍ (ദിസ് ഈസ് അസ്), മികച്ച നടിയായി എലിസബത്ത് മോസ്(ദി ഹാന്‍ഡ്മെയ്ഡ്സ് ടെയ്ല്‍) എന്നിവര്‍ തിഞ്ഞെടുക്കപ്പെട്ടു. കോമഡി വിഭാഗത്തില്‍ ഡോണള്‍ഡ് ഗ്ളോവര്‍ (അറ്റ്ലാന്‍റ) മികച്ച നടനായും ജൂലിയാ ലൂയി ഡ്രെയിഫുസ് (വീപ്പ്) നടിയായും പുരസ്കാരത്തിന് അര്‍ഹരായി. ലിമിറ്റഡ് സീരിസ് / ടിവി മൂവി വിഭാഗത്തില്‍ മികച്ച നടന ുള്ള പുരസ്കാരം റിസ് അഹമ്മദ് (ദി നൈറ്റ് ഓഫ്), നടിക്കുള്ള അവാര്‍ഡ് നിക്കോള്‍ കിഡ്മാന്‍ (ബിഗ് ലിറ്റില്‍ ലൈസ്) എന്നിവര്‍ നേടി

 

 


മറ്റു പുരസ്കാരങ്ങള്‍: ടെലിവിഷന്‍ മൂവി ബ്ളാക്ക് മിറര്‍: സാന്‍ ജൂണിപെറോ, മികച്ച കോമഡി പരന്പര സംവിധാനം ഡോണള്‍ഡ് ഗ്ളാവര്‍ (അറ്റ്ലാന്‍റ), ലിമിറ്റഡ് സീരിസിലെ സഹനടിലോറ ഡേണ്‍ (ബിഗ് ലിറ്റില്‍ ലൈസ്), കോമഡി പരന്പരയിലെ സഹനടി കേറ്റ് മക് കിന്നോണ്‍ (സാറ്റര്‍ഡേ നൈറ്റ് ലൈവ്), ഡ്രാമാ പരന്പരയിലെ സഹനടന്‍ ജോണ്‍ ലിത്ഗോ (ദി ക്രൌണ്‍), സഹനടി (ഡ്രാമ) ആന്‍ ഡൌഡ് (ദി ഹാന്‍ജ്മെയ്ഡ്സ് ടെയ്ല്‍), കോമഡി വിഭാഗത്തിലെ സഹനടന്‍ അലെക് ബാള്‍ഡ്വിന്‍ (സാറ്റര്‍ഡെ നൈറ്റ് ലൈവ്), ഡ്രാമ പരന്പരയിലെ ഗസ്റ്റ് ആക്ടര്‍ ~ ഗെറാള്‍ഡ് മക്റാണെ (ദിസ് ഈസ് അസ്), ഗസ്റ്റ് ആക്ട്രസ് ~ അലെക്സിസ് ബ്ളെഡെല്‍ (ദി ഹാന്‍ഡ്മെയ്ഡ്സ് ടേല്‍), കോമഡി വിഭാഗത്തിലെ ഗസ്റ്റ് ആക്ടര്‍ ഡേവ് ചാപ്പെല്‍ (സാറ്റര്‍ഡേ നൈറ്റ് ലൈവ്), ഗസ്റ്റ് ആക്ട്രസ്~ മെലിസ്സ മക് കാര്‍ത്തി (സാറ്റര്‍ഡേ നൈറ്റ് ലൈവ്), അനിമേറ്റഡ് പ്രോഗ്രാം ~ ബോബ്സ് ബഗ്ര്‍.

 

OTHER SECTIONS