റായ് ലക്ഷ്മി ഹോട്ടാണ്. പക്ഷേ ഗാനം?? കാണാം ജൂലി 2വിലെ ഗ്ളാമർ ഗാനം ..

By DM.19 Sep, 2017

imran-azhar

കുറേ നാളായി റായി ലക്ഷ്മിയെക്കുറിച്ച് കേട്ടിട്ട്. എന്നാല്‍ ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുമെന്ന പ്രയോഗത്തെ അന്വര്‍ത്ഥമാക്കിയാണ് സുന്ദരിയുടെവാര്‍ത്തകളിലേക്കുളള തിരിച്ചുവരവ്. ജൂലി 2 എന്ന ബോളിവുഡ് ചിത്രത്തിന്‍െറ തിരക്കിലാണ് താരമിപ്പോള്‍. തന്‍െറ കരിയറിലെ അൻപതാം ചിത്രത്തില്‍ അത്യധികം ഗ്ളാമര്‍ റോളിലാണ് റായി ലക്ഷ്മി എത്തുന്നത്. ചിത്രത്തിലെ ഗ്ലാമർ സോങ് ഇറങ്ങി. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ജൂലിയിലെ ഗാനത്തെ പ്രേക്ഷകർ മോശം അഭിപ്രായമാണ് പങ്കു വയ്ക്കുന്നത് . റായ് ലക്ഷ്മിയുടെ ഗ്ളാമർ കാഴ്ച മാത്രമായി ഒതുങ്ങി.. മോശം ഡാൻസ്.. എന്നൊക്കെയാണ് കമ്മന്റ്സ്.

 ദീപക്ക് ശിവദാസാനി സംവിധാനം ചെയ്ത് നേഹ ദൂപീയ നായികയായി 2006ല്‍ പുറത്തിറങ്ങിയ ജൂലി എന്ന ചിത്രത്തിന്‍റെ രണ്ടാഭാഗമാണ് ജൂലി2. സാഹചര്യങ്ങളാല്‍ ലൈംഗിക തൊഴിലാളിയാകേണ്ടി വരുന്ന യുവതിയുടെ കഥയാണ് ജൂലി പറയുന്നത്. ജൂലി 2 ഹിന്ദിക്ക് പുറമേ, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും പുറത്തിറങ്ങും.

OTHER SECTIONS