സുശാന്തിന്റെ മരണം ; നടി റിയാ ചക്രവർത്തിയുടെ വീട്ടിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ റെയ്ഡ്

By online desk .04 09 2020

imran-azhar

 

 

മുംബൈ ; നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയാ ചക്രവർത്തിയുടെ വീട്ടിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ റെയ്ഡ്. മുൻ മാനേജർ സാമുവൽ മിറാൻഡെയുടെ വീട്ടിലും പരിശോധന പരിശോധന നടത്തി. അറസ്റ്റിലായ മുംബൈയിലെ പ്രമുഖ രണ്ട് ലഹരിമരുന്ന് ഇടപാടുകാർ റിയ ചക്രവർത്തിയുടെ സഹോദരനെതിരെ മൊഴി നൽകിയെന്നാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ വൃത്തങ്ങൾ അറിയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റിയയുടെ വീട്ടിൽ റെയ്ഡ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിവുകൾ ലഭിക്കുമോ എന്നറിയാനാണ് റിയയുടെ വീട്ടിൽ ഇപ്പോൾ റെയ്ഡ് ആരംഭിച്ചത്.

 
രണ്ട് സംഘങ്ങളായി തിരിഞ്ഞുകൊണ്ട് റിയാ ചക്രവർത്തിയുടെ വീട്ടിലും സുശാന്തിന്റെ മുൻ മാനേജരായിരുന്ന സാമുവൽ മിറാന്ഡയുടെ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്. പുലർച്ചെ ആരംഭിച്ച റെയ്ഡിൽ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ ഒരു സംഘം കൂടി എത്തിച്ചേരുമെന്നാണ് വിവരം. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാന പ്രതിയാണ് റിയാ ചക്രവർത്തി. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട റിയയുടെ ചോദ്യംചെയ്യലും നടക്കാൻ സാധ്യതയുണ്ട്.

 

 

OTHER SECTIONS