ഞാന്‍ ഒരാളെ കൊന്നിട്ടുണ്ട്; ഉദ്വേഗം നിറച്ച് കുറ്റവും ശിക്ഷയും ട്രെയ്‌ലർ ശ്രദ്ധേയം

By santhisenanhs.22 05 2022

imran-azhar

 

രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കുറ്റവും ശിക്ഷയുടെയും ട്രെയ്‌ലർ പുറത്തിറക്കി. ദിലീഷ് പോത്തൻ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, ആന്റണി വർഗീസ്, ഇന്ദ്രൻസ്, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ ട്രെയ്‌ലർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. കുറ്റവും ശിക്ഷയും 27ന് തിയേറ്ററുകളിൽ എത്തും.

 

ആസിഫ് അലി, ഷറഫുദ്ദീൻ, സണ്ണി വെയ്ൻ, രാജാമണി, അലൻസിയർ ലോപ്പസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

 

ഒരു കൂട്ടംപൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രമെന്ന് ട്രെയ്‌ലറിൽ നിന്നും വ്യക്തമാണ്. ആദിവാസി ഭൂസമരവും ട്രെയ്‌ലറിൽ ചർച്ചയാകുന്നു. കുറ്റകൃത്യത്തിന് ശേഷം കാണാതാകുന്ന നാല് പ്രതികളെ അന്വേഷിച്ചിറങ്ങുന്ന പോലീസും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് ട്രെയ്‌ലറിൽ നിന്നും ലഭിക്കുന്ന സൂചന.

 

നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവർത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കാസർഗോഡിനടുത്ത് നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം.

 

മാർച്ച് ഫസ്റ്റിന്റെ ബാനറിൽ അരുൺ കുമാർ വി ആർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫിസുരേഷ് രാജൻ, എഡിറ്റിംഗ്അജിത്ത് കുമാർ, സൗണ്ട് തപസ് നായക്, മ്യൂസിക്‌ഡോൺ വിൻസെന്റ്, ലിറിക്‌സ്അൻവർ അലി, സംഘട്ടന സംവിധാനം ദിനേഷ് സുബ്ബരയ്യൻ, അസോസിയേറ്റ് ഡയറക്ടർകെ രാജേഷ്, ആർട്ട് ഡയറക്ടർ സാബു ആദിത്യൻ, കൃപേഷ് അയ്യപ്പൻകുട്ടി, മെക്ക്അപ്പ്‌ റൊണെക്‌സ് സേവ്യർ, കോസ്റ്റിയൂം സുജിത്ത് മട്ടന്നൂർ.

OTHER SECTIONS