രക്ഷാധികാരി ബൈജു ഒപ്പ്

By V.G.Nakul.24 Apr, 2017

imran-azhar

ഒരു വരി:

ഒട്ടും സിനിമാറ്റിക് അല്ലാത്ത ഗ്രാമീണ നന്മകള്‍ നിറഞ്ഞ ഒരു മനോഹര ചലച്ചിത്ര അനുഭവമാണ് രക്ഷാധികാരി ബൈജു ഒപ്പ്.കഥാസാരം:

വയസ്സ് 36 കഴിഞ്ഞിട്ടും കുമ്പളം ബ്രദേര്‍ഴ്‌സ് എന്ന ഗ്രാമീണ സാംസ്‌കാരിക കായിക സംഘടനയുടെ എല്ലാ എല്ലാമാണ് ബൈജു. സമപ്രായക്കാര്‍  വിവിധ തൊഴിലുകള്‍ ചെയ്ത് വിവിധ ഇടങ്ങളില്‍ ഗൃഹസ്തരായി ജീവിക്കുമ്പോഴും സ്വന്തം മകളുടെ പ്രായമുള്ള കുട്ടികള്‍ക്കൊപ്പം വരെ കളിച്ചു നടക്കുകയാണ് ബൈജു. ആ നാട്ടിലെ വിവിധ പ്രായക്കാരുടെ സുഹൃത്തും വഴികാട്ടിയുമാണ് അയാള്‍. ഒരു വിമര്‍ശനങ്ങള്‍ക്കും അയാളെ തളര്‍ത്തുവാനാകില്ല. അയാളുടെ നേതൃത്വത്തില്‍ അയാള്‍ക്ക് ശേഷം വന്ന വിവിധ തലമുറകള്‍ കളിച്ചും രസിച്ചും തങ്ങളുടെ ജീവിതം ആസ്വദിക്കുമ്പോള്‍ അതിലൂടെയൊക്കെ ബൈജു നേടുന്ന ആത്മസംതൃപ്തിയും അയാള്‍ക്ക് ചുറ്റുമുള്ള സാധാരണക്കാരുടെ ജീവിതവുമാണ് ഈ സിനിമയിലൂടെ ദൃശ്യവത്കരിക്കുന്നത്. പ്രാധാനമായും കഥപറഞ്ഞു ഫലിപ്പിക്കുനാവാകാത്ത കണ്ടനുഭവിക്കേണ്ട ഒരു ദൃശ്യ ആഖ്യാനമാണ് രകഷാധികാരി ബൈജു.

 നേട്ടങ്ങള്‍:

ഗ്രാമീണമായ ഗൃഹാതുരതയുടെ കലര്‍പ്പില്ലാത്ത അവതരണം.
ബിജു മേനോന്‍ ബൈജു എന്ന നായക കഥാപാത്രമായി പ്രേക്ഷകരിലേയ്ക്ക് പ്രസരിപ്പിക്കുന്ന ഊര്‍ജ്ജം.
മികച്ച തിരക്കഥുയും സംവിധാനവും
അഭിനേതാക്കളായി അനുയോജ്യമായവരുടെ തിരഞ്ഞെടുപ്പ്
സ്വാഭാവികമായ ഹാസ്യം
മനോഹരമായ ഛായാഗ്രഹണം.

 കോട്ടങ്ങള്‍:

പലയിടങ്ങളിലായി കണ്ടു മറന്ന ചില കാഴ്ച്ചകളുടെ ആവര്‍ത്തനം
പലയിടങ്ങളിലായി കടന്നു കൂടിയ നാടകീയത.
ഗാനങ്ങള്‍ വേണ്ടത്ര നന്നായില്ല.മിക്ക്യ ഗ്രാമങ്ങലിലും ഒരു ബൈജു ഉണ്ടാകും. സ്വന്തം പ്രായം കടന്നു പോകുന്നതറിയാതെ എപ്പോഴും കുട്ടികളായി ജീവിക്കുന്ന ചില സുകൃത ജന്മങ്ങള്‍. അത്തരം ഒരുപാടൊരുപാട് ഓര്‍മ്മകള്‍ രക്ഷാധികാരി ബൈജു കാണികള്‍ക്ക് നല്‍കുന്നു. നിസ്സംശയം പറയാം, മലയാള സിനിമയില്‍ അടുത്തിടെ ഉണ്ടായ മികച്ച സൃഷ്ടികളില്‍ ഒന്നാണ് രക്ഷാധികാരി ബൈജു ഒപ്പ്.


അജു വര്‍ഗ്ഗീസ്, ദീപക്, ഹരീഷ്, അഞ്ജലി ഉപാസന, വിജയരാഘവന്‍, ജനാര്‍ദ്ദനന്‍, തുടങ്ങീ മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ചവരൊക്കെ തങ്ങളുടെ ഭാഗം ഭംഗിയാക്കി. കുടുംബസമേതം ധൈര്യമായി ടിക്കറ്റെടുക്കാം ബൈജുവിനെ കാണാന്‍.

OTHER SECTIONS