72-ാം വയസ്സിലും വീണ്ടും 'റാംബോ' ആയി സില്‍വര്‍സ്റ്റര്‍ സ്റ്റാലന്‍; ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

By Neha C N.24 08 2019

imran-azharഹോളിവുഡ് ആക്ഷന്‍ ചിത്രമായ റാബോയുടെ അഞ്ചാം ഭാഗത്തിന്റെ കാത്തിരിപ്പിലാണ് ആരാധകര്‍. അടുത്ത മാസം 20നാണ് ചിത്രം തിയറ്ററിലെത്തുന്നത്. റാംബോ ആയി സില്‍വര്‍സ്റ്റര്‍ സ്റ്റാലന്‍ ആണ് വേഷമിടുന്നത്. 72-ാം വയസ്സില്‍ സ്റ്റാലന്റെ റാംബോ ആയുള്ള പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ തിരക്കഥയുമൊരുക്കിയിരിക്കുന്നതും സ്റ്റാലന്‍ തന്നെയാണ്. റംബോ സീരിസിലെ അവസാന ചിത്രമാണിത്. റാംബോ ലാസ്റ്റ് ബ്ലഡ് എന്ന ഈ ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്.

 


1982ലാണ് റാംബോ സീരിസിലെ ആദ്യ ചിത്രം ഫസ്റ്റ് ബ്ലഡ് ് പ്രദര്‍ശനത്തിനെത്തിയത്. തന്റെ മുപ്പത്തിയാറാം വയസ്സിലാണ് സ്റ്റാലന്‍ റാംബോ ആയി ആദ്യം വേഷമിട്ടത്. അഡ്രിയാന്‍ ഗ്രണ്‍ബെര്‍ഗാണ് ചിത്രത്തിന്റെ അവസാനഭാഗം സംവിധാനം ചെയ്യുന്നത്. മെക്സിക്കന്‍ മയക്കുമരുന്ന് സംഘമാണ് ഇത്തവണ റാംബോയുടെ എതിരാളികള്‍. ഒരു സുഹൃത്തിന്റെ മകളെ അവിടുത്തെ മയക്കുമരുന്ന് മാഫിയയില്‍ നിന്ന് രക്ഷിക്കലാണ് ദൗത്യം. പാസ് വെഗാ, സെര്‍ജിയോ പെരിസ്, അഡ്രിയാന ബരാസ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

 

 

OTHER SECTIONS