ഇരട്ട വേഷങ്ങളിൽ രൺബീർ; ശംശേര മേക്കിങ് വീഡിയോ ശ്രദ്ധേയം

By santhisenanhs.26 06 2022

imran-azhar

 

രൺബീർ കപൂർ നായകനാകുന്ന പീരേഡ് ചിത്രം ശംശേരയ്ക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്. രൺബീറിന്റെ കരിയറിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമാണ് ശംശേരയുടേത്. ജൂലൈ 22ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

 

 

മേക്കിങ് വീഡിയോയിലൂടെ രൺബീർ എത്തുന്നത് ഇരട്ട വേഷങ്ങളിലാണ് എന്ന വെളിപ്പെടുത്തൽ കൂടി നടത്തിയിരിക്കുകയാണ്. ശംശേര, ബെല്ലി എന്ന കഥാപാത്രങ്ങളായാണ് രൺബീർ കപൂർ എത്തുക. യാഷ് രാജ് ഫിലിംസ് ആണ് മേക്കിങ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

 

ശംശേര ഒരു കടുത്ത കൊള്ളക്കാരനാണെങ്കിൽ, ബല്ലി അവന്റെ മകനാണ് എന്നും ബെല്ലി വളരെ മധുരമുള്ള വ്യക്തിയുമാണ് എന്ന് സഞ്ജയ് ദത്ത് മേക്കിങ് വിഡിയോയിൽ പറയുന്നത്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് സഞ്ജയ് എത്തുന്നത്. ഇത്തരം വേഷങ്ങളിലേക്ക് എന്നെ പലപ്പോഴും കാസ്റ്റ് ചെയ്യപ്പെടാറില്ല. ഒരേ സിനിമയിൽ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കാനാകുന്നത് അതിശയകരമായ കാര്യമാണ്. അത് അനുഭവിക്കാനായി എന്ന് രൺബീർ പറയുന്നു. രണ്ടു കഥാപാത്രങ്ങൾ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.

 

കരൺ മൽഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 150 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് നിർമിക്കുന്നത്.വാണി കപൂർ നായിക കഥാപാത്രത്തെ അവതരിപ്പിക്കും. അശുതോഷ് റാണ, റോണിത് റോയ്, സൗരഭ് ശുക്ല തുടങ്ങിയവരും സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തും. ഹിന്ദിക്ക് പുറമെ തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

OTHER SECTIONS