സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി; രണ്‍വീറിനെതിരെ മുംബൈ പോലീസില്‍ പരാതി

By SM.25 07 2022

imran-azhar

 


നഗ്ന ഫോട്ടോഷൂട്ട് നടത്തി ഓണ്‍ലൈനില്‍ പങ്കുവെച്ച ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗ് നിയമ കുരുക്കിലേക്ക്. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടനെതിരെ മുംബൈ പോലീസില്‍ പരാതി.

പേപ്പര്‍ മാഗസിനു വേണ്ടി നടത്തിയ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചത് മുതല്‍ തരംഗമായിരുന്നു. നിരവധി താരങ്ങള്‍ അനുകൂലിച്ചപ്പോള്‍ നിരവധി പേര്‍ അതൃപ്തിയും അറിയിച്ചു. സമാനമായ ചിത്രങ്ങള്‍ സ്ത്രീകള്‍ പങ്കുവെച്ചാല്‍ അഭിനന്ദിക്കപ്പെടുമായിരുന്നോ എന്ന് ബംഗാളി നടിയും ടിഎംസി എംപിയുമായ മിമി ചക്രവര്‍ത്തി ചോദിച്ചു.

എന്റെ പ്രിയപ്പെട്ട രണ്‍വീറിനെക്കുറിച്ച് മോശമായി ഒന്നും പറയുന്നില്ല. അതിനാല്‍ തന്നെ ഈ ചോദ്യം സഹിക്കാന്‍ പറ്റാത്ത ഒന്നാണെന്നായിരുന്നു റോക്കി ഓര്‍ റാണി കി പ്രേം കഹാനിയില്‍ രണ്‍വീറിന്റെ നായികയായി എത്തുന്ന ആലിയ ഭട്ടിന്റെ പ്രതികരണം. ഞാന്‍ അവനെ സ്‌നേഹിക്കുന്നു. രണ്‍വീര്‍ യഥാര്‍ത്ഥത്തില്‍ നമുക്കെല്ലാവര്‍ക്കും എന്നേക്കും പ്രിയപ്പെട്ടവനാണ്. സിനിമകള്‍ക്ക് ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുള്ള അവന് നാം സ്‌നേഹം മാത്രമേ നല്‍കാവൂ എന്നായിരുന്നു ആലിയ പറഞ്ഞത്.

 

OTHER SECTIONS