എന്തുകൊണ്ട് ബോണ്‍സായി...?

By Farsana Jaleel.20 Feb, 2018

imran-azhar

മനോജ് കെ.ജയന്‍, ലെന എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ബോണ്‍സായി ഉടന്‍ തിയേറ്ററുകളിലെത്തുന്നു. ഫെബ്രുവരി 23ന് ചിത്രം തിയേറ്ററുകളിലെത്തും. നല്ലൊരു സിനിമാ സംസ്‌ക്കാരത്തെ പ്രതീക്ഷിച്ചു കൊണ്ടാണ് ചിത്രം പുറത്തിറക്കുക. ചട്ടയില്‍ വളര്‍ത്തുന്ന കുള്ളന്‍ മരമാണ് ബോണ്‍സായി. വലിയ മരങ്ങളുടെ വളര്‍ച്ചയെ വെട്ടിയൊതുക്കി ചട്ടിയിലൊതുക്കുന്ന ജൈവ വിരുദ്ധമായ അക്രമമാണ് ബോണ്‍സായുടൈ സൗന്ദര്യമായി വാഴ്ത്തുന്നത്. സത്യസന്ധവും ആത്മാര്‍ത്തതയുമുള്ള ഒരു ഗ്രാമീണ ജീവിത രചന കൂടിയാണ് ചിത്രം.

 

ജീവിതം എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന പുറത്താക്കപ്പെട്ടവരുടെ സങ്കടങ്ങള്‍ കൂടിയാണ് ബോണ്‍സായി. ദളിതരുടെ അതിജീവനത്തിന്റെ പലമാതിരിയായ സാഹസങ്ങളെയാണ് ചിത്രം വരച്ചു കാട്ടുന്നത്. ദൂരെയുള്ള സ്‌കൂളില്‍ പോകാന്‍ വഴിയില്ലാതെ സൈക്കിള്‍ മോഹിക്കുന്ന ഒരുകുട്ടിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. സന്തോഷ് പെരിങ്ങേതാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. നിര്‍മ്മാണം സുരേഷ് കെ.പിയും. ഛായാഗ്രഹണം ഖലീല്‍ ബാദുഷയും നിര്‍വ്വഹിക്കും.

 

റിലീസിനൊരുങ്ങുന്ന ബോണ്‍സായി കാണാന്‍ അഞ്ചു കാരണങ്ങളുണ്ട്-

 

1. സന്തോഷ് പെരിങ്ങേത് എന്ന നവാഗത സംവിധായകന്‍

 

സന്തോഷ് പെരിങ്ങേത് എന്ന നവാഗത സംവിധായകന്‍ തന്നെയാണ് ബോണ്‍സായുടെ ആകര്‍ഷണങ്ങളില്‍ ഒന്ന്. മനോജ് കെ.ജയനൊപ്പം ആദ്യം. സിനിമ ചെയ്യുമെന്ന ഇച്ഛാശക്തിയില്ലാതെ മറ്റൊരു മൂലധനവുമില്ല ഈ സംവിധായകന്. സിനിമയ്ക്ക് വേണ്ടി എല്ലാം വിറ്റിപെറുക്കിയ ഈ സംവിധായകന്റെ ഈ സിനിമ നല്‍കുന്നതാണ് ജീവിതം.

 

2. മനോജ്.കെ.ജയന്‍

 

മനോജ് കെ.ജയനാണ് ടൈറ്റില്‍ റോളിലെത്തുന്നത്. ബോന്‍സായി മനോജിന്റെ കരിയര്‍ ബെസ്റ്റുകളിലൊന്നാണ്. ബോന്‍സായിക്കായി മനോജ് എടുത്ത പ്രയത്‌നം തന്നെയാണ് സിനിമയുടെ പ്രതീക്ഷയും.

 

3.ലെന

 

മലയാള സിനിമാ മേഖലയില്‍ സ്വന്തമായൊരിടം കണ്ടെത്തിയ താരമാണ് ലെന. ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ലെന എത്തുന്നത്.

 

4. മനോജ്.കെ.ജയന്‍-ലെന കോമ്പോ

 

മനോജ് കെ.ജയനും ലെനയും ഇതാദ്യമായാണ് ഒന്നിക്കുന്നത്. ഇരുവരും ടൈറ്റില്‍ കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്.

 

5. താരങ്ങള്‍

 

ബോണ്‍സായിലെ താരങ്ങളും ചിത്രത്തിന്റെ പ്രത്യേകതകളിലൊന്നാണ്. മനോജ് കെ.ജയനാണ് ടൈറ്റില്‍ കഥാപാത്രത്തിലെത്തുന്നത്. മനോജ്.കെ.ജയന്‍, ലെന, രാജേഷ് ശര്‍മ്മ, സുനില്‍ സുഗത, സന്തോഷ് കീഴാറ്റൂര്‍, അനഘ ജാനകി, ബേബി തോമസ് ചുണ്ട, രാജീവ് റോബേര്‍്ട്ട് മാസ്റ്റര്‍, സുരേഷ് രാമന്‍തലി, ഹരിത ഹരീഷ് നായര്‍, കെ.സി.കൃഷ്ണന്‍, സി.കെ.സുധീര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

OTHER SECTIONS